ന്യൂജന്‍ തൊഴില്‍ സ്വപ്നങ്ങള്‍ക്കിതാ ഇവിടെ ഒരു സ്റ്റാര്‍ട്ടിങ് പോയിന്റ്

കാലഘട്ടത്തിന്റെ ആവശ്യങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്കായി സമഗ്ര ശിക്ഷ കേരളയുടെ കീഴില്‍ സംസ്ഥാനത്തൊട്ടാകെ 210 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ (സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍)ആരംഭിക്കുകയാണ്. കേരളത്തിലെ യുവജനങ്ങളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സംരംഭകത്വ മനോഭാവം വളര്‍ത്തിയെടുക്കാനും മുതല്‍ക്കൂട്ടാകുന്ന തരത്തിലാണ് ഓരോ നൈപുണ്യ വികസന കേന്ദ്രങ്ങളും പ്രവര്‍ത്തനസജ്ജമാകുന്നത്.

ജില്ലയിലെ 14 എസ് ഡി സി കേന്ദ്രങ്ങളിലായി പതിനാറോളം കോഴ്‌സുകളാണ് സൗജന്യമായി പരിശീലിപ്പിക്കുന്നത്.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

പത്താംക്ലാസ് യോഗ്യതയുള്ള 15 വയസ്സ് മുതല്‍ 23 വയസ്സുവരെയുള്ള ഏതൊരാള്‍ക്കും ഈ കേന്ദ്രത്തില്‍ പരിശീലനത്തിനായി അപേക്ഷിക്കാവുന്നതാണ്.

എന്തുകൊണ്ട് ഈ പരിശീലനം തിരഞ്ഞെടുക്കണം?

സര്‍ക്കാര്‍ അംഗീകൃത പരിശീലനം
അനുഭവസമ്പന്നരായ പരിശീലകര്‍
ആധുനിക പഠന സൗകര്യങ്ങള്‍
പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം
മികച്ച തൊഴില്‍ സാധ്യതകള്‍.

ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഈ പരിശീലന പരിപാടിയില്‍ പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നല്‍കുന്നു. വിദഗ്ധരുമായുള്ള സംവാദങ്ങള്‍, വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍, ജോലിസ്ഥലത്തെ പരിശീലനം (On the Job Training), അപ്രന്റിസ്ഷിപ്പ് തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമാണ്.
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും, ഭിന്നശേഷി വിഭാഗങ്ങളിലെ കുട്ടികള്‍ക്കും അര്‍ഹമായ സംവരണം ഉണ്ടായിരിക്കും.

ഓരോ തൊഴില്‍ മേഖലയിലെയും നിശ്ചിത കാലയളവിലെ പഠനം പൂര്‍ത്തിയാക്കുന്നതിനനുസരിച്ച് വിദ്യാര്‍ത്ഥികളുടെ നൈപുണ്യം വിലയിരുത്തുന്നതാണ്. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരമുള്ള സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും എന്നത് തൊഴിലന്വേഷകര്‍ക്കുള്ള മികച്ച സാധ്യതകളാണ്.

ജില്ലയിലെ സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററുകളും കോഴ്‌സുകളും

1.ജി വി എച് എസ്സ് എസ്സ് കുഞ്ചത്തൂര്‍

ഫിറ്റ്നസ് ട്രെയിനര്‍

ടെലികോം ടെക്‌നീഷ്യന്‍- IoT ഡിവൈസസ്

2. ജി വി എച് എസ്സ് എസ്സ് കാഞ്ഞങ്ങാട്
ഫിറ്റ്‌നെസ് ട്രെയിനര്‍
ജിഎസ്ടി അസിസ്റ്റന്റ്

3. CHMKS GVHSS കോട്ടപ്പുറം
ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍

ഇന്റീരിയര്‍ ലാന്‍ഡ്സ്‌കേപ്പിംഗ്

4. ജി വി എച് എസ്സ് എസ്സ് കയ്യൂര്‍
ഗ്രാഫിക് ഡിസൈനര്‍
ഇലക്ട്രീഷ്യന്‍

5. ജി വി എച് എസ്സ് എസ്സ് മുള്ളേരിയ
വെബ് ഡെവലപ്പര്‍
ഗ്രാഫിക് ഡിസൈനര്‍

6. ജി വി എച് എസ്സ് എസ്സ് ഫോര്‍ ഗേള്‍സ്, കാസര്‍കോട്
കോസ്മെറ്റോളജി
ബേക്കിംഗ് ടെക്നീഷ്യന്‍

7.എം പി എസ് ജിവി എച് എസ്സ് എസ്സ് ബെള്ളിക്കോത്ത്

ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍
മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്വെയര്‍ റിപ്പയര്‍ ടെക്നീഷ്യന്‍

8. GWHS പാണത്തൂര്‍

CCTV ഇന്‍സ്റ്റാളേഷന്‍ ടെക്നീഷ്യന്‍

സോളാര്‍ LED ടെക്നീഷ്യന്‍

9. GVHSS THS ചെറുവത്തൂര്‍

ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍

മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്വെയര്‍ റിപ്പയര്‍ ടെക്നീഷ്യന്‍

10 . ജി എച് എസ്സ് എസ്സ് ഉദിനൂര്‍

ആനിമേറ്റര്‍
ജിഎസ്ടി അസിസ്റ്റന്റ്

11. ജി വി എച് എസ്സ് എസ്സ് മൊഗ്രാല്‍

ആനിമേറ്റര്‍ മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്

മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്വെയര്‍ റിപ്പയര്‍ ടെക്‌നിഷ്യന്‍
12. ജി എച് എസ്സ് എസ്സ്. മാലോത്ത് കസബ
ജിഎസ്ടി അസിസ്റ്റന്റ്
അസിസ്റ്റന്റ് റോബോട്ടിക്‌സ് ടെക്‌നീഷ്യന്‍

13.ജി വി എച് എസ്സ് എസ്സ് മടിക്കൈ 2
കോസ്‌മെറ്റോളജിസ്റ്റ്
ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍

14. VPPMKPS GVHSS തൃക്കരിപ്പൂര്‍

അസിസ്റ്റന്റ് റോബോട്ടിക് ടെക്‌നീഷ്യന്‍
പ്ലാന്റ് ടിഷ്യു കള്‍ച്ചര്‍ടെക്‌നീഷ്യ

 

error: Content is protected !!