വലിയപറമ്പ: ഉദര സംബന്ധമായ അസുഖം കാരണം ചികില്‍സയില്‍ കഴിയുന്ന ജയശ്രീക്ക് വേണംസുമനസ്സുകളുടെ കാരുണ്യം.
പടന്നക്കടപ്പുറം ബീച്ചാരക്കടപ്പുറത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ എം ജയന്-വി വി സുമിത്ര ദമ്പതികളുടെ മകള്‍ ജയശ്രീ വി വി (25) ക്രോണ്‍ ഡിസീസ് എന്ന ഉദര സംബന്ധമായ അസുഖം കാരണം കഴിഞ്ഞ പത്ത് വര്‍ഷകാലമായി ചികിത്സയില്‍ കഴിയുന്നത്. നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയ ജയശ്രീയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ ഭാരിച്ച സാമ്പത്തികം ആവശ്യമാണ്. ജയശ്രീയുടെ കുടുംബത്തെ സംബന്ധിച്ച് ഭാരിച്ച സാമ്പത്തിക ബാധ്യത താങ്ങാന്‍ പറ്റാത്ത നിസ്സഹായ അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ പ്രദേശത്തെ മുഴുവന്‍ ആളുകളെയും, സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ അനില്‍കുമാര്‍ ചെയര്‍മാനും, ഷെരീഫ്മാടാപ്പുറം കണ്‍വീനറും, കെ വി അമ്പുകുഞ്ഞി ട്രഷററും ഖലീഫ ഉദിനൂര്‍ കോര്‍ഡിനേറ്ററുമായി ജയശ്രീ ചികിത്സാ സഹായ കമ്മിറ്റി രൂപീകരച്ചിരിക്കുകയാണ്. ചികിത്സാ കമ്മിറ്റിയുടെ ഉദ്ഘാടനം വലിയപറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശ്യാമള നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഖാദര്‍ പണ്ട്യല അധ്യക്ഷത വഹിച്ചു. കെ റാഷിദ്, സി നാരായണന്, പി വി രാമകൃഷ്ണന്, പി വി ഷാജു എന്നിവര്‍ സംസാരിച്ചു.പി വി രാജന് സ്വാഗതം പറഞ്ഞു.
ഈ വിദ്യാര്‍ഥിനിയെ സഹായിക്കാന്‍ സുമനസ്സുകള്‍ താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായം അയച്ചുകൊടുക്കുക…
Google Pay
8137095929
JAYASREE
ബാങ്ക് അക്കൗണ്ട്
JAYASREE
CHIKILSA SAHAYA COMMITTEE
KERALA GRAMEEN BANK
VALIYAPARAMBA
A/C No: 40433101047673
IFSC CODE : KLGB 00040433
