ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കാഞ്ഞങ്ങാട് ആദര്‍ശ സമ്മേളനം നാളെ കോട്ടപ്പുറത്ത്

കാഞ്ഞങ്ങാട് : കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളന ഭാഗമായി കാഞ്ഞങ്ങാട് സോണ്‍ കമ്മിറ്റി മനുഷ്യര്‍ക്കൊപ്പം എന്ന ശീര്‍ശകത്തില്‍ നാളെ (ഞായര്‍ ) കോട്ടപ്പുറത്ത് സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് 5.30 ന് നടക്കുന്ന സമസ്ത കേന്ദ്ര മുശാവറ അംഗം എ പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയര്‍മാന്‍ വിസി അബ്ദുല്ല സഅദി അദ്ധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,എസ് എം എ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം , ഉവൈസ് അദനി വെട്ടുപാറ,ആദര്‍ സമ്മേള സംസ്ഥാന കോ ഓഡിനേറ്റര്‍ മുഹമ്മദ് പറവൂര്‍,സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മൗലവി, സെക്രട്ടറി അബ്ദുസ്സത്താര്‍ പഴയകടപ്പുറം, എസ് എം എ ജില്ലാ ജന.സെക്രട്ടറി ബശീര്‍ മങ്കയം,മദനീയം അബ്ദുല്ലത്തീഫ് സഖാഫി,അബ്ദുല്‍ ഖാദിര്‍ സഖാഫി അല്‍ മദീന, അബ്ദുല്‍ ഖാദിര്‍ സഖാഫി ആറങ്ങാടി, മടിക്കൈ അബ്ദുല്ല ഹാജി, അബ്ദുല്ല മൗലവി ക്ലായിക്കോട് , അബ്ദുറഹ്‌മാന്‍ ഇര്‍ഫാനി, കെ. അബ്ദുല്‍ ഖാദിര്‍ ഹാജി അഴിത്തല തുടങ്ങിയവര്‍ പ്രസംഗിക്കും സംസാരിക്കും.

വാര്‍ത്ത സമ്മേളനത്തില്‍ ചെയര്‍മാന്‍ സംഘാടക സമിതി വി സി. അബ്ദുല്ല സഅദി ,എസ് എം എ ജില്ലാ ജന.സെക്രട്ടറി ബശീര്‍ മങ്കയം , കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് ഹമീദ് മൗലവി കൊള വയല്‍,കേരള മുസ്ലിം ജമാഅത്ത് സോണ്‍ സെക്രട്ടറി
അബ്ദുസ്സത്താര്‍ പഴയ കടപ്പുറം, സംഘാടക സമിതി കണ്‍വീനര്‍ കെ. അബ്ദുല്‍ ഖാദിര്‍ ഹാജി അഴിത്തല, സംഘാടക സമിതി ഫി. സെക്രട്ടറി സുബൈര്‍ കാരയില്‍ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!