കാസര്‍കോട്: കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി ബി.വി വിജയഭരത് റെഡ്ഡിയെ നിയമിച്ചു. 2019 ബാച്ച് ഐപിഎസുകാരനാണ്. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായിരുന്ന ഡി. ശില്പ സിബിഐയില്‍ ഡെപ്യൂട്ടേഷനില്‍ പോയ ഒഴിവിലേക്കാണ് വിജയഭരത് റെഡ്ഡിയെ നിയമിച്ചത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിയായ വൈഭവ് സക്സേന എന്‍.ഐ.എ യിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയി. പകരം എറണാകുളത്ത് ഹേമലത ഐപിഎസിനെ നിയമിച്ചു.
ബി.വി വിജയഭരത് റെഡ്ഡിയെ കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു
