അബുദാബി: അബുദാബിയിലെ പൊതു സമൂഹത്തിനിടയില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന പയസ്വിനി അബുദാബിയുടെ സാഹിത്യ വേദി രൂപീകരണയോഗം മലയാളി സമാജത്തില്‍ വെച്ച് നടന്നു. സാഹിത്യ വേദി കണ്‍വീനര്‍ രമേഷ് ദേവരാഗം
ആമുഖപ്രഭാഷണം നടത്തിയ ചടങ്ങില്‍ പയസ്വിനി പ്രസിഡണ്ട് വിശ്വംഭരന്‍ കാമലോന്‍ അദ്ധ്യക്ഷം വഹിച്ചു. മലയാളം മിഷന്‍ അബുദാബി ഘടകം പ്രസിഡണ്ട് സഫറുള്ള പാലപ്പെട്ടി സാഹിത്യവേദിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ സെന്റല്‍ സാഹിത്യ വിഭാഗം സെക്രട്ടറി നാസര്‍ വിളഭാഗം എം ..ടി അനുസ്മരണം നടത്തി.
മലയാളി സമാജം ജനറല്‍ സെക്രട്ടറിയും പയസ്വിനി രക്ഷാധികാരിയുമായ ടി.വി. സുരേഷ് കുമാര്‍ , മലയാളിസമാജം സാഹിത്യ വിഭാഗം സെക്രട്ടറി മഹേഷ് എളനാട്, പയസ്വിനി ഫൈനാന്‍സ് കണ്‍വീനര്‍ വാരിജാക്ഷന്‍,വൈസ് പ്രസിഡന്റ് ജിഷ പ്രസാദ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
തുടര്‍ന്ന് പയസ്വിനിയുടെ പ്രഥമ മാഗസിന്‍ കുര്‍ത്തം അതിഥികള്‍ക്ക് ശ്രീജിത്ത് കുറ്റിക്കോല്‍, ഉമേഷ് കാഞ്ഞങ്ങാട് വിശ്വന്‍ ചുള്ളിക്കര എന്നിവര്‍ കൈമാറി.
പയസ്വിനി സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറര്‍ വിനീത് കോടോത്ത് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന, എം ടി യുടെ നിന്റെ ഓര്‍മ്മയ്ക്ക് എന്ന ചെറുകഥയെ അധികരിച്ചുള്ള ആസ്വാദന ചര്‍ച്ചയില്‍ ശ്രീജിത്ത് കുറ്റിക്കോല്‍ മോഡറേറ്റര്‍ ആയിരുന്നു.
തുടര്‍ന്നുള്ള ചര്‍ച്ചയില്‍ വാരിജാക്ഷന്‍, രതീഷ്, മനോജ്, ദീപ അനീഷ് , ദിവ്യ മനോജ്, ഷീത സുരേഷ്, ശ്രീകുമാര്‍, നയന മനു, വിശ്വംഭരന്‍ കാമലോന്‍, ഉമേഷ് കാഞ്ഞങ്ങാട്, അനീഷ്, സ്മിത രഞ്ജിത് തുടങ്ങിയവര്‍ വായനാനുഭവംപങ്കുവെച്ചു.
