കോട്ടപ്പാറ : മടിക്കൈ പഞ്ചായത്തില്‍പ്പെട്ട കോട്ടപ്പാറ, നെല്ലിയടുക്കം, കുണ്ടറ, വെള്ളച്ചേരി എന്നിവിടങ്ങളില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. സോളാര്‍ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചാണ് മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. കോട്ടപ്പാറയില്‍ നടന്ന ചടങ്ങില്‍ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ പത്മനാഭന്‍ അധ്യക്ഷനായി. ഒന്നാം വാര്‍ഡ് മെമ്പര്‍ എ വേലായുധന്‍ സ്വാഗതം പറഞ്ഞു. അഞ്ചാം വാര്‍ഡ് മെമ്പര്‍ പ്രമോദ്, ഒന്നാം വാര്‍ഡ് കണ്‍വീനര്‍ പ്രസാദ് ചുമലി, സിഡിഎസ് മെമ്പര്‍ ബിജി ബാബു, വിനോദ് ശിവജിനഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മടിക്കൈ പഞ്ചായത്തില്‍ നാലിടങ്ങളില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു ; കോട്ടപ്പാറയില്‍ നടന്ന ചടങ്ങില്‍ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
