കലാഭവന്‍ മണി സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു; നൃത്ത രംഗത്തെ പ്രകടനത്ത്‌ നീലേശ്വരം സ്വദേശി അനഘ ബാബു അവാര്‍ഡ്  ഏറ്റുവാങ്ങി

കാഞ്ഞങ്ങാട്: എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാഭവന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പുരസ്‌ക്കാരങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ നിന്നും 2 പേര്‍ അര്‍ഹരായി.

നാടന്‍ പാട്ട് മേഖലയിലെ സംഭാവനയ്ക്ക് നാടന്‍പാട്ട് കലാകാരന്‍ സുരേഷ് പള്ളിപ്പാറയ്ക്കും, നൃത്ത രംഗത്തെ പ്രകടനത്ത് നീലേശ്വരം സ്വദേശി അനഘ ബാബുവിനുമാണ് അവാര്‍ഡ്.

കല, സാഹിത്യം, സാമുഹ്യ പ്രവര്‍ത്തനം, സംരംഭം, ഫാഷന്‍, സോഷ്യല്‍ മീഡിയ, സിനിമ മുതലായ മേഖലകളിലുള്ളവര്‍ക്കാണ് ഇക്കുറി അവാര്‍ഡ് ലഭിച്ചത്.

എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങ് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ: അനില്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിര്‍മ്മാതാവ് ജെ.ജെ. കുറ്റിക്കാട് ആധ്യക്ഷം വഹിച്ചു. ചലച്ചിത്ര സംവിധായകനും നടനു മായ അന്‍സാര്‍ കലാഭവന്‍, നടന്‍ രമേശ് കോട്ടയം മുതലായവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

സിനിമ, നൃത്തം, മോഡലിങ്ങ്, അവതരണം മുതലായ മേഖലയിലെ കഴിവുകള്‍ക്കാണ് നീലേശ്വരം സ്വദേശിനിയായ അനഘ ബാബുവിന് സമഗ്ര സംഭാവന പുരസ്‌ക്കാരം ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകനായ ബാബു കുന്നുംകൈയുടെയും, നിലേശ്വരം പട്ടേനയിലെ ശാന്തയുടെയും മകളാണ്. തിരുവനന്തപുരം സ്വദേശിയും എഞ്ചിനീയറുമായ ഷാനോയാണ് അനഘയുടെ ഭര്‍ത്താവ്.മകന്‍ആദം

 

error: Content is protected !!