സമൂഹത്തിന് വെളിച്ചം പകരാനുതകുന്ന സംവിധാനമാണ് സമസ്ത മദ്രസകള്‍: എ കെ എം അഷറഫ് എം എല്‍ എ

പൂച്ചക്കാട്:വ്യവസ്ഥാപിതമായ ധാര്‍മിക വിദ്യാഭ്യാസം ആര്‍ജിക്കുന്നതിലൂടെ കുടുംബത്തില്‍ നിന്ന് ആരംഭിച്ച് സമൂഹത്തിന് ആകെ വെളിച്ചം പകരാനുതകുന്ന സംവിധാനമാണ് സമസ്ത മദ്രസകളെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ.പറഞ്ഞു. പൂച്ചക്കാട് റൗളത്തുല്‍ ഉലൂം മദ്രസയില്‍ നിന്നും അഞ്ചു മുതല്‍ 8 വരെ ക്ലാസ്സുകളില്‍ നിന്നും ടോപ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പൂച്ചക്കാട് ശാഖ മുസ്ലിംലീഗിന്റെ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് മാളികയില്‍ കുഞ്ഞബ്ദുള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അസൈനാര്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ ഇ എ ബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. കെ എം സി സി നേതാവ് സാദാത്ത് പൂച്ചക്കാട്,സിദ്ദീഖ് പള്ളിപ്പുഴ,ടി പി കുഞ്ഞബ്ദുള്ള,ഷാഫി മൌവല്‍, എ എം എ ഖാദര്‍, മാഹിന്‍ പൂച്ചക്കാട്, കെസി ഷാഫി,അബ്ബാസ് മഠം,കോയ മുഹമ്മദ്,കുഞ്ഞാമദ് ഹാജി പൂച്ചക്കാട്,ബഷീര്‍ പൂച്ചക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് എ കെ എം അഷ്‌റഫ് എംഎല്‍എ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. കെ സി ഷാഫി വിജയികള്‍ക്കുള്ള നോട്ടുമാലകള്‍ അണിയിച്ചു. കുട്ടികള്‍ക്ക് തിളക്കമാര്‍ന്ന വിജയം നേടികൊടുത്ത സദര്‍ മുഅല്ലിം സദക്കത്തുള്ള ഹാഫിളിനെ ചടങ്ങില്‍ആദരിച്ചു.

error: Content is protected !!