കരിന്തളം: സിപിഎം മുന്‍ നീലേശ്വരം ഏരിയാക്കമറ്റി അംഗവും ബിരിക്കുളം എ യു പി സ്ക്കുള് മുന്‍ പ്രധാനാധ്യാപകനുമായിരുന്ന ബിരിക്കുളത്തെ പി.പത്മനാഭന് (80) അന്തരിച്ചു. രാഷ്ട്രിയ സാമൂഹിക സാംസ്ക്കാരിക കായിക മേഖലയില്‍ നിറ സാന്നിധ്യമായി രുന്നു. സി പി എം ബിരിക്കുളം ലോക്കല്‍ സെക്രട്ടറി. നീ ലേശ്വരം ഏരിയാക്കമ്മറ്റിയംഗം . കര്‍ഷക സംഘം നീലേശ്വരം എരിയാ സെക്രട്ടറി പ്രസിഡണ്ട് , ജില്ലാ ജോയിന്റ സെക്രട്ടറി , കിനാനൂര്‍ സെക്കന്റ് ഗ്രാമസേവാ സംഘം സെക്രട്ടറി അധ്യാപ സംഘടനായ കെ ജി ടി എ നേതാവ് മികച്ച വോളി ബോള്‍ താരം ബിരിക്കുളം സര് വ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: കെ.ശാരദ. മക്കള്‍: ശ്രിവിദ്യ (അധ്യാപിക ബിരിക്കുളം എ യു പി സ്കൂള്‍),സിന്ധു (അധ്യാപിക പനയാല്‍ ഏയു പി സ്ക്കൂള്) പരേതനായ ഗിരിഷ് . മരുമക്കള്‍ : വി.കെ.ഗോപി (വി മുക്ത ഭടന് ) , അഡ്വ.എ. വിദ്യാധരന് , പി.കെ.സുജാത (അധ്യാപിക വരക്കാട് ഹൈസ്കൂള്‍ ). സഹോദരങ്ങള്‍: പി.ചന്ദ്രശേഖരന്, ലക്ഷ്മി കുട്ടി ,മധു സൂദനന്‍ , രാധാകൃഷ്ണന്,ദിവാകരന്.
സി പിഎം നേതാവ് ബിരിക്കുളത്തെ പി.പത്മനാഭന് മാസ്റ്റര്‍ അന്തരിച്ചു
