കരിന്തളം:ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് കളിയാട്ട മഹോല്‍സവം മേയ് 10, 11 തീയതികളില്‍ നടക്കും. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ആഘോഷകമ്മിറ്റി രൂപീകരിച്ചു.യോഗം കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ ഉമേശന്‍ വേളൂര്‍ ഉദ്ഘാടനം ചെയ്തു.എം.വി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.എം.ഗംഗാധരന്‍ പേളിയൂര്‍,കെ വി ശശികുമാര്‍,കൃഷ്ണന്‍ കണ്ണോത്ത് ,എം അമ്പൂഞ്ഞി,ബാലചന്ദ്രന്‍, എം.വി. വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.ആഘോഷ കമ്മിറ്റി ഭാരവാഹികളായി ഉമേശന്‍ വേളൂര്‍ (ചെയര്‍മാന്‍), എം.ഗംഗാധരന്‍ പേളിയൂര്‍, കെ. വി. ശശികുമാര്‍ (വൈ: ചെയര്‍മാന്‍മാര്‍), വി.രാജമോഹനന്‍ (കണ്‍വിനര്‍) ,എം.വി. വിനോദ് (ജോ. കണ്‍വീനര്‍),കൃഷ്ണന്‍ കണ്ണോത്ത് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് കളിയാട്ടം: ആഘോഷ കമ്മിറ്റി രൂപീകരിച്ചു
