സോള്‍ജിയേഴ്‌സ് ഓഫ് കെ എല്‍ 14 വെല്‍ഫെയര്‍ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം

മാവുങ്കാല്‍: സൈനിക അര്‍ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും ജില്ലയിലെ കൂട്ടായ്മയായ സോള്‍ജിയേഴ്‌സ് ഓഫ് കെഎല്‍ 14 വെല്‍ഫെയര്‍ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ഓണറ്റി റിട്ട. ക്യാപ്റ്റന്‍ യോഗേന്ദ്ര സിങ് യാദവ് നിര്‍വഹിച്ചു. പ്രസിഡന്റ് ഇ.ശശിധരന്‍ അധ്യാക്ഷനായി. ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ,സൊസൈറ്റി സെക്രട്ടറി ജയന്‍ പൊന്നന്‍, വി.വി. സന്തോഷ്, വിരമിച്ച സൈനികരായ പി. ദാമോദരന്‍, കെ.നാരായണന്‍ നായര്‍, പി.വി. മനേഷ് , പ്രസന്ന ഇടയില്ലം,വാര്‍ഡ് അംഗം പി.സുനിത എന്നിവര്‍സംസാരിച്ചു.

error: Content is protected !!