പുല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കണ്‍വെന്‍ഷന്‍ പുല്ലൂര്‍ കണ്ണാങ്കോട്ട് സംസ്‌കൃതി ഹാളില്‍ വെച്ച് നടന്നു. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണ്‍വെന്‍ഷന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി. കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ. വി.ഗോപാലന്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, ഡിസിസി വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വല്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി. വി. സുരേഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ ആര്‍ കാര്‍ത്തികേയന്‍, പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദന്‍, കെ വി ഗംഗാധരന്‍, എം. വി. പത്മനാഭന്‍, രതീഷ് കാട്ടുമാടം, കെ വിജയകുമാര്‍ തുടങ്ങിയവര്‍സംസാരിച്ചു.
പുല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കണ്‍വെന്‍ഷന്‍
