കൃപേഷ് -ശരത് ലാല്‍ അഖിലേന്ത്യ വോളി :മുംബൈ സ്‌പൈക്കേഴ്‌സ് ജേതാക്കള്‍

പെരിയ :അഞ്ചാമത് കൃപേഷ് -ശരത് ലാല്‍ അഖിലേന്ത്യ വോളി :മുംബൈ സ്‌പൈക്കേഴ്‌സ് ജേതാക്കള്‍.
തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും രാജീവ്ജി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് കല്ല്യോട്ടിന്റെ നേതൃത്വത്തില്‍ നടന്ന അഖിലേന്ത്യാ വോളി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ വോളി നൈറ്റ് ഉദ്ഘാടനം ചെയ്തു.സംഘടക സമിതി ചെയര്‍മാന്‍ ബി പി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോമോന്‍ ജോസ് മുഖ്യാതിഥിയായി . യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ ര്‍ കാര്‍ത്തികേയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ബാബു രാജ്, ഉമേശന്‍ വേളൂര്‍, രാജന്‍ അരീക്കര വിനോദ് കപ്പിത്തന്‍, വസന്തന്‍ ഐ എസ് തുടങ്ങിയവര്‍ സംസാരിച്ചു. 6 ടീമുകള്‍ക്ക് വേണ്ടി സംസ്ഥാന ദേശിയ താരങ്ങള്‍ അണിനിരന്നു. ആവേശകരമായ മത്സരത്തില്‍ ഇന്ദിരാജി അയ്യങ്കാവ് നെ പരാജയപെടുത്തിയാണ് മുംബൈ സ്പൈക്കേഴ്‌സ് ജേതാക്കള്‍ ആയത്. വിജയികള്‍ക്ക് രക്തസാക്ഷികളുടെ പിതാക്കളായ കൃഷ്ണന്‍, സത്യനാരായണന്‍ എന്നവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍വിതരണംചെയ്തു.

error: Content is protected !!