പൊന്മാലം വിഷ്ണമൂത്തി ക്ഷേത്ര പ്രതിഷ്ഠാ നവീകരണ ബ്രഹ്‌മകലശ മഹോത്സവം : പോസ്റ്റര്‍ പ്രകാശനം ചെയ്തു

ചെറുവത്തൂര്‍: മെയ് 5 മുതല്‍ 13 വരെ കുട്ടമത്ത് പൊന്മാലം ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്ര പ്രതിഷ്ഠാ നവീകരണ ബ്രഹ്‌മകലശമഹോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം നടന്നു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള പ്രകാശനം നിര്‍വഹിച്ചു. ദേവസ്വം പ്രസിഡന്റ പറമ്പത്ത് വേണു അധ്യക്ഷത വഹിച്ചു. നവീകരണ കമ്മറ്റി ചെയര്‍മാന്‍ ഇ.പി. രാജ്‌മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ പൂച്ചക്കാടന്‍ രാമചന്ദ്രന്‍, കൂത്തൂര്‍ കണ്ണന്‍ മാസ്റ്റര്‍, പപ്പന്‍കുട്ടമത്ത്, ജനാര്‍ദ്ദനന്‍ തളിയില്‍, ഉണ്ണികൃഷ്ണന്‍ തളിയില്‍, കുഞ്ഞമ്പു പയ്യാടക്കത്ത്, ബാലകൃഷ്ണന്‍ മുതിയടത്ത്, സജിനി , ഡോ. പി.വി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. വര്‍ക്കിങ്ങ് ചെയര്‍മാന്‍ കെ.വി. മനോജ് സ്വാഗതവും ട്രഷറര്‍ ടി കമലാക്ഷന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!