സേവാഭാരതി വിഷു സദ്യ നല്‍കി ; നീതി മെഡിക്കല്‍ ബോര്‍ഡ് ഡയറക്ടര്‍ അഡ്വ. പി അരവിന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട് : കഴിഞ്ഞ 20 വര്‍ഷമായി മുടങ്ങാതെ ദിവസവും ജില്ലാശുപത്രിയില്‍ ഉച്ച ഭക്ഷണം നല്‍കുന്ന കാഞ്ഞങ്ങാട് സേവാഭാരതി ജില്ലാശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും , സഹായികള്‍ക്കും , ജീവനക്കാര്‍ക്കും വിഭവ സമൃദ്ധമായി വിഷു സദ്യ നല്‍കി. ചടങ്ങിന്റെ ഉദ്ഘാടനം നീതി മെഡിക്കല്‍ ബോര്‍ഡ് ഡയറക്ടര്‍ അഡ്വ. പി അരവിന്ദന്‍ നിര്‍വ്വഹിച്ചു. സേവാഭാരതി പ്രസിഡന്റ് കെ.വി.ലക്ഷ്മണന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സഹ കാര്യവാഹ് ബാബു പുല്ലൂര്‍, മടിക്കൈ ഗ്രാമ പഞ്ചായത്ത് അംഗം എ.വേലായുധന്‍, ജില്ലാ പ്രസിഡന്റ് ദിനേശന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സംഗീതാ വിജയന്‍ നീലേശ്വരം, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എന്‍. അശോക് കുമാര്‍ ,ഗിരിജ ജ്വല്ലറി പാര്‍ട്ണര്‍ എംസി പ്രകാശന്‍ , ഗുരുദത്ത്, പ്രശാന്ത് സൗത്ത്, എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണ സ്വാഗതവും, വൈസ് പ്രസിഡന്റ് വി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. വി ഷു സദ്യ ഗിരിജ ജ്വല്ലറി ഗ്രൂപ്പ് സ്‌പോണ്‍സര്‍ചെയ്തത്.

error: Content is protected !!