പയ്യന്നൂര്‍: കവിയും കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ വിജയന്‍തെരുവത്തിന്റെ ‘ വെയില്‍ ഉറങ്ങട്ടെ ‘ പുസ്തക പ്രകാശനം 17ന് പയ്യന്നൂരില്‍ നടക്കും.വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് പയ്യന്നൂര്‍ ടോപ് ഫോം ഓഡിറ്റോറിയത്തില്‍ വി.കെ രവീന്ദ്രന്റെ അധ്യക്ഷതയില്‍
പ്രശസ്ത എഴുത്തുകാരന്‍ ഡോ.സോമന്‍ കടലൂര്‍ പുസ്തകം പ്രകാശനം ചെയ്യും.പ്രകാശന്‍ കരിവെള്ളൂര്‍ ഏറ്റുവാങ്ങും.കെ.ശിവകുമാര്‍ ( പയ്യന്നൂര്‍താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി) പുസ്തകം പരിചയപ്പെടുത്തും.ടി.ഭരതന്‍, രാഘവന്‍ കടന്നപ്പള്ളി, കെ.കെ.അഷ്‌റഫ് എന്നിവര്‍ ആശംസകള്‍ നേരും.ചടങ്ങിന്ഗണേഷ് പയ്യന്നൂര്‍ സ്വാഗതവും വിജയന്‍തെരുവത്ത്നന്ദിയുംപറയും.
മാധ്യമ പ്രവര്‍ത്തകനായ വിജയന്‍ തെരുവത്തിന്റെ ‘വെയില്‍ ഉറങ്ങട്ടെ’ പുസ്തക പ്രകാശനം 17 ന്
