കല്ലൂരാവി അയ്യപ്പ ഭജന മഠം: സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും ആദരിക്കല്‍ ചടങ്ങും നടന്നു

കാഞ്ഞങ്ങാട്: കല്ലുരാവി അയ്യപ്പ ഭജന മഠത്തിന്റെ ധന ശേഖരണാര്‍ത്ഥം പുറത്തിറക്കിയ സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് ചടങ്ങും സംസ്ഥാന കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഓഫീസറായ എച്ച്. ദിനേശന്‍ ഐ.എ. എ സിനെ ആദരിക്കുന്ന ചടങ്ങും നടന്നു. കല്ലുരാവി അയ്യപ്പ ഭജനമടത്തിന്റെ വിപുലീകരണത്തിന് വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥമാണ് സമ്മാന കൂപ്പണ്‍ പുറത്തിറക്കിയത്. ഒന്നാം സമ്മാനമായി ജൂപ്പിറ്റര്‍ സ്‌കൂട്ടറും രണ്ടാം സമ്മാനമായി ക്ഷേത്ര മാതൃസമിതി സ്‌പോണ്‍സര്‍ ചെയ്ത ഇലക്ട്രിക് സ്‌കൂട്ടിയും മൂന്നാം സമ്മാനമായി ബാലേട്ടന്‍ വെജിറ്റബിള്‍ സ്‌പോണ്‍സര്‍ ചെയ്ത 32 ഇഞ്ച് സ്മാര്‍ട്ട് ടി.വി.യുമാണ് സമ്മാനമായി നല്‍കുന്നത്. സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് ഉദ്ഘാടനം സംസ്ഥാന കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. ദിനേശന്‍ ഐ. എ. എസ് ഉദ്ഘാടനം ചെയ്തു. ഭജനമഠം രക്ഷാധികാരി കെ.ടി. സുനില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വച്ച് സംസ്ഥാന കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. ദിനേശന്‍ ഐ. എ.എസിനെ കാഞ്ഞങ്ങാട് നഗരസഭ 36ആം വാര്‍ഡ് കൗണ്‍സിലര്‍ സെവന്‍ സ്റ്റാര്‍ അബ്ദുല്‍ റഹ്‌മാന്‍ പൊന്നാടയണിയിക്കുകയും 35 ആം വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ ഷെരീഫ് ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു.. സെവന്‍ സ്റ്റാര്‍ അബ്ദുല്‍ റഹ്‌മാന്‍, ഫൗസിയ ഷെരീഫ് എന്നിവര്‍ സംസാരിച്ചു. ഭജനമഠം ജോയിന്‍ന്റ് സെക്രട്ടറി എന്‍. വി. ബാബു സ്വാഗതവും എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്‍. വി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ജൂപ്പിറ്റര്‍ ലഭിച്ചത് 14816 എന്ന നമ്പറുള്ള സമ്മാന കൂപ്പണിനാണ്. രണ്ടാം സമ്മാനമായ ഇലക്ട്രിക് സ്‌കൂട്ടി 8436 എന്ന നമ്പറിനും മൂന്നാം സമ്മാനമായ ടി.വി.10683 എന്ന നമ്പറിനുംലഭിച്ചു.

error: Content is protected !!