കാഞ്ഞങ്ങാട്:മടിക്കൈ നാദക്കോട്ട് കഴകം ദേവസ്ഥാനത്തെ 25 വനിതകൾ അണിനിരന്ന പൂരക്കളിയോടെയാണ് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ദുർഗ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടത്തുന്ന എസ് എഫ് എ അംഗീകൃത അഖിലേന്ത്യ കെ സെവൻസ് സോക്കർ സീസൺ ഫോറിന്റെ അവസാന ലീഗ് മത്സരത്തിന്റെ അരങ്ങ് ഉണർന്നത്.പിന്നീട് അഭിനയത്തിൽ കാസർകോടൻ തനിമ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയ ജില്ലയുടെ അഭിമാനമായ സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ കൂടി മൈതാനത്ത് എത്തിയതോടെ കാണികൾ ആവേശത്തിലായി.ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ സിനിമാ താരം ഉണ്ണി രാജ് ചെറുവത്തൂർ,ടീം മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ കെ വിജയകൃഷ്ണൻ,ഗ്രൗണ്ട് കമ്മിറ്റി വൈസ് ചെയർമാൻ പ്രദീപൻ മരക്കാപ്പ്,ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം അശ്വതി അമ്പലത്തറ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.കളിയുടെ തുടക്കത്തിൽ തന്നെ കെ എം ജി മാവൂരിന്റെ താരങ്ങളുമായി കളത്തിൽ ഇറങ്ങിയ ഹാസ്ക് ഹദാദ് നഗർ കെ ആർ എസ് സി കോഴിക്കോടിൻ്റെ താരങ്ങളുമായി ഗ്രൗണ്ടിലെത്തിയ നന്മ നീലേശ്വരം തമ്മിലുള്ള ഒരു മണിക്കൂർ നീണ്ട ആവേശ പോരാട്ടമാണ് നടന്നത്.കളിയുടെ 19 ആം മിനിറ്റിൽ ജിയാദ് മികച്ച ഒരു ഗോളിലൂടെ ഹദാദ് കാഞ്ഞങ്ങാട് മുന്നിലെത്തി. അതേ നാണയത്തിൽ തിരിച്ചടി നൽകിക്കൊണ്ട് രണ്ടാം പകുതിയുടെ തുടക്കത്തിൽ ബസന്തിലൂടെ നന്മ നീലേശ്വരം സമനില നേടി. തുടർന്ന് കാണികളെ ആവേശത്തിൽ ആക്കി നിരവധി ഗോൾ അവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചുവെങ്കിലും ഗോൾ ആക്കി മാറ്റാൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല. പൊരിഞ്ഞ പോരാട്ടം അവസാനിക്കാൻ 8 മിനിറ്റ് ബാക്കിയുള്ളപ്പോൾ കളിയുടെ 52 മിനിറ്റിൽ വിദേശ താരം യാമിയുടെ ഷോട്ട് നന്മ കാഞ്ഞങ്ങാടിന്റെ ഗോളിയെയും തകർത്ത് വലയിൽ കയറിയപ്പോൾ കാണികൾ ഒന്നടങ്കം കയ്യടിച്ചു. ഒടുവിൽ കളി അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഹദ്ദാദ് കാഞ്ഞങ്ങാട് ജേതാക്കളായി.കളിയിലെ മികച്ച താരം കെആർഎസ് സി കോഴിക്കോടിന്റെ അദീപിന് ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ല ത്ത് ഉപഹാരം നൽകി. ടൂർണമെന്റിൽ ഇന്ന് മത്സരം ഉണ്ടാകില്ല.നാളെ വിഷുദിനത്തിൽ തുടങ്ങുന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ഉഷ എഫ്സി തൃശ്ശൂരും സ്പോർട്ടിങ് ഇമാറത്ത് മൂന്നാംമെയിന് വേണ്ടി സെബാൻ കോട്ടക്കലിന്റെ താരങ്ങളും കളത്തിലറങ്ങും..ദുർഗസ്കൂൾ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ എട്ടുമണിക്കാണ് മത്സരം തുടങ്ങുന്നത്.
