പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ മെയ്18 മുതല്‍ 25 വരെ ബ്രഹ്മശ്രീ മാങ്കുളം ഗോവിന്ദന് നമ്പൂതിരിയുടെ കര്‍മികത്വത്തില്‍ നടക്കുന്ന ശ്രീമദ് ഭാഗവത സപ്തഹ യജ്നത്തിന്റെ ഫണ്ട് ഉദ്ഘടനവും ബ്രോഷര്‍ പ്രകാശനവും നടന്നു.ഫണ്ട് ഉദ് ഘാടനം എം എല്‍ എ സി എച്ച് കുഞ്ഞമ്പുവും ബ്രോഷര്‍ പ്രകാശനം ബേക്കല്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ പി ഷൈനും നിര്‍വഹിച്ചു.ക്ഷേത്രം പ്രസിഡന്റ് ഡോ. എം ബല്‍റാം നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സി എച്ച് രാഘവന്, കെ വി രാജന് തായത്ത് വീട്, ടി. മോഹനന് താനത്തിങ്കള്, ഗാങ് ഓഫ് ഫ്രണ്ട്സ് ചിറക്കാല്‍, വൃന്ദവന കീക്കാന്‍,പി. കെ.ബാലന് തെക്കേവീടിനു വേണ്ടി ഭാര്യ സുലോചന ബാലന്,
മീത്തല്‍ വീട് പ്രേകുമാറിന് വേണ്ടി ഭാര്യ ധനവന്തി പ്രേംകുമാര്‍, അശോകന് കക്കോണിക്കലിന് വേണ്ടി ഭാര്യ ഷീന അശോകന്, ഗംഗധരന് പാറമ്മല്‍ എന്നിവരില്‍ നിന്നും എം എല്‍ എ തുക ഏറ്റുവാങ്ങി. കെ നാരായണന്, പി കെ മാധവി, കെ വി രാജന്, സി എച് രാഘവന്, പി. കുഞ്ഞിരാമന്, പി. രാജന് എന്നിവര്‍ സംസാരിച്ചു. എം കൃഷ്ണന് സ്വാഗതവും കെ രാവിവര്മന് നന്ദിയുംപറഞ്ഞു.
