വിഷുക്കൈനീട്ടമായി നഗരത്തിന് പൊന്‍വെളിച്ചം

കാഞ്ഞങ്ങാട്: പുതിയകോട്ട ഹെറിറ്റേജ് സ്‌ക്വയറിന് സമീപം ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നഗരത്തിന് പൊന്‍വെളിച്ചമായി. ഹൊസ്ദുര്‍ഗ് ടൗണ്‍ ജുമാമസ്ജിദ് സ്‌കൂളും സിഎസ്ഐ ചര്‍ച്ചും ഉള്‍പ്പെടെ ആരാധനാലയങ്ങളും വിദ്യാലയങ്ങളുമുള്ള നഗരഹൃദയത്തില്‍ അഞ്ചു ലക്ഷത്തി ഇരുപതിനായിരം രൂപ ചിലവിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഹെറിറ്റേജ് സ്‌ക്വയറിന്റെ ഒഴിഞ്ഞ താല്‍ക്കാലിക കെട്ടിടത്തിന്റെ അകത്ത് രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുക കൂടി ചെയ്തതോടെ ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് ഏറെ അനിവാര്യമായിരുന്നു. നഗരത്തിന് വിഷുക്കണിയായി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അധ്യക്ഷനായി. ബഷീര്‍ ആറങ്ങാടി സ്വാഗതം പറഞ്ഞു. കെ വി കൃഷ്ണന്‍, സുറൂര്‍ മൊയ്തുഹാജി, എം കെ റഷീദ്, ഹംസ ഹൊസ്ദുര്‍ഗ്, ഇസ്ലാം കരിം, ഗഫൂര്‍ മുറിയനാവി, റഷീദ് ഹോസ്ദുര്‍ഗ്, കബീര്‍ ഹോസ്ദുര്‍ഗ്, ഹസീബ് ഹോസ്ദുര്‍ഗ്, മുസമ്മില്‍ കല്ലൂരാവി, ഹമീദ് ഹൊസ്ദുര്‍ഗ് എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!