മുന്‍ കരുതലെടുക്കാതെ ബസ് സ്റ്റാന്‍ഡ് അടച്ചു പൂട്ടിയത് തെറ്റ്: ബഷീര്‍ വെളളിക്കോത്ത്

കാഞ്ഞങ്ങാട്:ആവശ്യമായ മുന്‍ കരുതലും ബദല്‍ സംവിധാനവുമൊരുക്കാതെ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റ് അടച്ച നടപടി നഗരസഭാ ഭരണാധികാരികളുടെ ഭാവനാ ശൂന്യതയാണ് വ്യക്തമാക്കുന്നതെന്ന് കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു. പഴയ ബസ് സ്റ്റാന്‍ഡ് അറ്റകുറ്റപ്പണി നടത്തേണ്ടത് അത്യാവശ്യം തന്നെ.എന്നാല്‍ ഈസ്റ്ററും വിഷുവും പോലെ നഗരം ജനനിബിഢമാകുന്ന സന്ദര്‍ഭം തന്നെ തെരഞ്ഞെടുത്തത് പൊതുജനങ്ങളുടെയും വ്യാപാരികളുടെയും പ്രയാസങ്ങള്‍ പരിഗണിക്കാത്ത തല തിരിഞ്ഞ നടപടിയായി.ആഘോഷങ്ങള്‍ കഴിയും വരെ ബസ് സ്റ്റാന്‍ഡ് തുറന്ന് കൊടുക്കുകയും അടക്കും മുമ്പ് ജനങ്ങളുടെയും വ്യാപാരികളുടെയും പ്രയാസങ്ങള്‍ ലഘൂകരിക്കാനുതകുന്ന ബദല്‍ സംവിധാനങ്ങളുണ്ടാക്കണമെന്നും അദ്ദേഹം പ്രസ്ഥാവനയില്‍ആവശ്യപ്പെട്ടു.

error: Content is protected !!