നീലേശ്വരം : മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര മഖാം ഉറൂസ് ഉദ്ഘാടനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തയകോയ തങ്ങള്‍ നിര്‍വ്വഹിച്ചു. ജമാഅത്ത് കമ്മിറ്റി ട്രഷാര്‍ വി ഷാഫി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞാ ഹമ്മദ് ഹാജി, സിയാറത്തിങ്കര ജമാഅത്ത് ഭാരവാഹികളായ ഷാഫി, നിസാം പി.കെ, എന്‍ പി റഫീഖ്, റഫീഖ് ഹാജി കല്ലായി, വി.സി.അബ്ദുള്ളാഹി സഅദി, മുഹമ്മ മുസ്ലിയാര്‍ കുറ്റി കാട്ടൂര്‍ , ഷകീര്‍ മൗലവി വെള്ളാപ്പ്, മുനീര്‍ മൗലവി ഞാണിക്കടവ്, എന്നിവര്‍ പ്രസംഗിച്ചു. കമ്മിറ്റി കണ്‍വീനര്‍ അബ്ദുള്ള ടി സ്വാഗതവും, വി.മുഹമ്മദ് കുഞ്ഞി നന്ദിയുംപറഞ്ഞു.
