നീലേശ്വരം ചുഴലി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്‌മ കലശമഹോത്സവം: ആദ്യ ഫണ്ട് ഏറ്റുവാങ്ങി

നീലേശ്വരം : ചുഴലി ഭഗവതി ക്ഷേത്രത്തില്‍ മെയ് 6 മുതല്‍ 9 വരെ നടക്കുന്ന പ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവത്തിന്റെ ഫണ്ട് ശേഖരണം തുടങ്ങി. അജിത്കുമാര്‍ ഗുരുവനത്തില്‍ നിന്ന് ആദ്യ സംഭാവന ഏറ്റുവാങ്ങി ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വിനോദ കുമാര്‍ അരമന ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് ചെയര്‍മാന്‍ ബി സദാശിവന്‍ അംബാപുരം, ജനറല്‍ കണ്‍വീനര്‍ രാജന്‍ ബേഡകം, ചന്ദ്രന്‍ നവോദയ, ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍, പുരുഷോത്തമന്‍ പുളിക്കാല്‍, കെ ഗോപാലന്‍ കൂട്ടക്കനി, മധു കൂടാനം, ഗംഗാധരന്‍ അള്ളങ്കോട്, ബാലകൃഷ്ണന്‍ പെരളം, അംബിക മേനിക്കോട്ട്, വീണ പ്രസാദ് എന്നിവര്‍സംസാരിച്ചു.

error: Content is protected !!