കോട്ടപ്പാറ: വാഴക്കോട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഏപ്രില്‍ 14 മുതല്‍ 16 തീയ്യതികളില്‍ ബ്രഹ്മശ്രീ ഇരിവല്‍ കേശവ തന്ത്രി മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. 14 ന് രാവിലെ 4.30 ന് നട തുറക്കാല്‍, വിഷുക്കണി ദര്‍ശനം, വൈകിട്ട് 6.15 ന് സാമൂഹ്യരാധന, 6.30 ന് ഭജന. 15 ന് വൈകിട്ട് 7 ന് സര്‍വ്വ ഐശ്വര്യ വിളക്ക് പൂജ. 16 ന് രാവിലെ 8.30 ന് ശ്രീപത്മം സനാതന ധര്‍മ്മ പാഠശാല വിദ്യാര്‍ത്ഥികളുടെ ഗീതാ പാരായണം, 9.30 ന് ഇരിയ ശ്രീ മഹാവിഷ്ണുക്ഷേത്ര ഭജന സമിതി അവതരിപ്പിക്കുന്ന ഭജന. 10 ന് വിഷു സം ക്രമ നിധി സമര്‍പ്പണം. 11 ന് നാഗ സ്ഥാനത്ത് പൂജ, 12 ന് മഹാപൂജ, അന്നദാനം. രാത്രി 7.30 ന് മുളവന്നൂര്‍ ഭഗവതി ക്ഷേത്ര കഴകം പൂരക്കളി സംഘം പൂരക്കളിയും നടക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട് പി എസ് ശശിധരന് മാസ്റ്റര്‍, ക്ഷേത്രം ശാഖാ സെക്രട്ടറി പി കുമാരന്, ക്ഷേത്രം ദേവസ്വം സെക്രട്ടറി എം തമ്പാന് പുല്ലൂര്‍ വീട് എന്നിവര്‍ അറിയിച്ചു.
വാഴക്കോട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം പ്രതിഷ്ഠാദിന മഹോല്‍സവം 14 മുതല്‍
