അബുദാബി: പയസ്വിനി അബുദാബിയുടെ ബാലവേദിയായ കളിപ്പന്തലിന്റെ അറിവിന്‍ പത്തായം സീസണ്‍ അഞ്ച്, വ്യത്യസ്ത വിഷയങ്ങളിലുള്ള ക്ലാസ്സുകള്‍ കൊണ്ടും കുട്ടികളുടെ സജീവ പങ്കാളിത്തവും കലാപരിപാടികളും കൊണ്ട് ഏറെ ശ്രദ്ധേയമായി.
അല്‍ കത്തീം ഹൈനസ് ഫാമില്‍ നടന്ന ക്യാമ്പില്‍ അമ്പതോളം കുട്ടികള്‍ പങ്കെടുത്തു.
യു. എ. ഇ യിലെ അറിയപ്പെടുന്ന പരിശീലകരായ ദിവാകരന്‍ കുറ്റിക്കോല്‍ കളിയും കാര്യവും എന്ന വിഷയത്തെ ആസ്പദമാക്കിയും അഭിനയത്തിലെ സര്‍ഗാത്മകത എന്ന വിഷയത്തില്‍ പ്രവാസി നാടക പ്രവര്‍ത്തകന്‍ കെ.വി. ബഷീറും ക്രാഫ്റ്റിന്റെ വിവിധ വശങ്ങളെ കുറിച്ച് കൃഷ്ണജ ശ്രീനാഥും ക്ലാസ്സുകള്‍ എടുത്തു. ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ കളിപ്പന്തല്‍ പ്രസിഡണ്ട് അക്ഷജ് സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പയസ്വിനി രക്ഷാധികാരിമാരായ ടി.വി. സുരേഷ് കുമാര്‍, ജയകുമാര്‍ പെരിയ എന്നിവര്‍ ചേര്‍ന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പയസ്വിനി പ്രസിഡണ്ട് വിശ്വംഭരന്‍ കാമലോന്‍, സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട്, രക്ഷാധികാരി വേണുഗോപാലന്‍ നമ്പ്യാര്‍, കളിപ്പന്തല്‍ കോര്‍ഡിനേറ്റര്‍ ഷീത സുരേഷ്, ജോ. കോര്‍ഡിനേറ്റര്‍ ആശ വിനോദ്,പയസ്വിനി ട്രഷറര്‍ വിനീത് കോടോത്ത് എന്നിവര്‍ സംസാരിച്ചു. കളിപ്പന്തല്‍ സെക്രട്ടറി തന്‍വി സുനില്‍ സ്വാഗതവും ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ദില്‍ഷ സജിത്ത് നന്ദിയും പറഞ്ഞു. അനന്യ സുനില്‍ പ്രാര്‍ത്ഥന ഗാനം ആലപിച്ചു.
വിവിധ ക്ലാസ്സുകള്‍ കളിപ്പന്തല്‍ ഭാരവാഹികളായ തന്‍മയ അനൂപ്, ആദിത്യന്‍ ആനന്ദ്, ദേവജ് വിശ്വന്‍, അര്‍ജുന്‍ ശ്രീകുമാര്‍, ദേവനന്ദ ഉമേഷ്, അദ്വൈത് ജയകുമാര്‍, അനാമിക സുരേഷ്, ആഗ്‌നേയ പ്രസാദ് തുടങ്ങിയവര്‍ നിയന്ത്രിച്ചു.ക്യാമ്പിനു കളിപ്പന്തല്‍ ഭാരവാഹികളോടപ്പം പയസ്വിനി ഭാരവാഹികളായ സുനില്‍ പാടി, ശ്രീജിത്ത് കുറ്റിക്കോല്‍, ഉമേഷ് കാഞ്ഞങ്ങാട്, രാധാകൃഷ്ണന്‍ ചെര്‍ക്കള, രമേഷ് ദേവരാഗം, സുനില്‍ ബാബു, പ്രദീഷ് പാണൂര്‍, വിഷ്ണു തൃക്കരിപ്പൂര്‍, ആനന്ദ് പെരിയ, ഹരി മുല്ലച്ചേരി, ത്യാഗരാജന്‍,പ്രസാദ് കോടോത്ത് , ദീപ ജയകുമാര്‍, ജിഷ പ്രസാദ്, അശ്വതി ശ്രീജിത്ത്, ജലജ അനൂപ്, ധന്യ വിശ്വന്‍ ,ബബിത സുനില്‍,ബിന്ദു ഉമേഷ് , രേഷ്മ ആനന്ദ്, ജ്യോതി രാധാകൃഷ്ണന്‍, എന്നിവരും നേത്യത്വം നല്‍കി.സ്‌കൂള്‍ അവധികാലത്തിന്റെ അവസാന ഘട്ടത്തില്‍ നടത്തിയ അറിവിന്‍ പത്തായം ക്യാമ്പ് കുട്ടികള്‍ക്ക് പുത്തനൊരു ഉണര്‍വ് നല്‍കുന്നതോടൊപ്പം വിവിധ വിഷയങ്ങളെ കുറിച്ചുള്ള അറിവും ലഭിക്കുന്നതായിരുന്നു.
