നീലേശ്വരം: ദീര്‍ഘകാലമായി ഇ എം എസ് സ്റ്റേഡിയത്തില്‍ മാനേജറായി ജോലി ചെയ്തു സ്ഥലം മാറി പോകുന്ന മനുവിന് കാസര്‍കോട് ജില്ലാ റഗ്ബി അസോസിയേഷന്റ സ്നേഹോപഹാരം ജില്ലാ റഗ്ബി അസോസിയേഷന് വൈസ് പ്രസിഡണ്ട് ചെയര്മാന് കെ വി ബാലചന്ദ്രന് കയ്യൂര്‍ ഉദ്ഘാടനം ചെയ്തു . എം എം ഗംഗാധരന് അധ്യക്ഷത വഹിച്ചു. നാഷണല്‍ കായിക താരം കെ വിശ്വനാഥന്. ഫുട്ബോള്‍ സംസ്ഥാന കായിക താരങ്ങളായ രൂപേഷ് ബാബു ,മോഹനന് പാലായി,കബഡി താരം കിരണ്‍ കണിച്ചിറ , ഖൊ ഖൊ കായിക താരം ജെറിന,കയ്യൂര്‍ ഐ ടി ഐ വൈസ് പ്രിന്‍സിപ്പള്‍ ഹസീന കെ, മനു എം .എന്നിവര്‍ സംസാരിച്ചു. റഗ്ബി ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര സ്വാഗതവും വോളി ബോള്‍ താരം സുരേഷ് ഓര്‍ച്ച നന്ദിയും പറഞ്ഞു.
ഇ എം എസ് സ്റ്റേഡിയത്തില്‍ മാനേജര്‍ മനുവിന് ജില്ലാ റഗ്ബി അസോസിയേഷന് യാത്രയയപ്പ് നല്കി
