കാഞ്ഞങ്ങാട് : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ശാഖാ തലത്തില്‍ മെമ്പര്‍മാരുടെ സംഗമവും ജൂണ്‍ ആദ്യ വാരം പഞ്ചായത്ത് സമ്മേളനവും ബൈക്ക് റാലിയും വാഹന പ്രചരണ ജാഥയും സംഘപ്പിക്കുവാന്‍ മുസ്ലിം യൂത്ത് ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ആസിഫ് ബദര്‍ നഗര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടങ്ങിയ രക്തദാന ക്യാമ്പയിനിന്റെ ഭാഗമായി ഏപ്രില്‍ അവസാന വാരം രക്തദാന ക്യാമ്പും, രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കാനും, പഞ്ചായത്ത് ശാഖാ യൂത്ത് ലീഗ് ഫുട്ബോള്‍ പ്രീമിയം ലീഗും നടത്താനും തീരുമാനിച്ചു.സമ്മേളത്തില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. പഞ്ചായത്ത് യൂത്ത് ലീഗ് ബ്ലഡ് ഡോണേഷന്‍ കോ-ഓഡിനേറ്ററായി അനസ് തെക്കുപ്പുറത്തെ തിരഞ്ഞെടുത്തു. ഏപ്രില്‍ 16ന് കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗ് വഖഫ് സംരക്ഷണ മഹാ റാലിയില്‍ പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കണമെന്നും വാര്‍ഡ് കമ്മിറ്റികളോട് നിര്‍ദേശിച്ചു. ജനറല്‍ സെക്രട്ടറി അസ്‌ക്കര്‍ അതിഞ്ഞാല്‍ സ്വാഗതം പറഞ്ഞു. ജസീം ഇഖ്ബാല്‍ നഗര്‍, ആബിദ് മുക്കൂട്, നിസാമുദ്ധീന്‍ സി.എച്ച്, അനസ് തെക്കുപ്പുറം തുടങ്ങിയവര്‍സംസാരിച്ചു.
അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം : മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി ഉദ്ഘാടനം ചെയ്തു
