ഫ്‌ളക്‌സ് നശിപ്പിച്ചതില്‍ പ്രതിഷേധം

കാഞ്ഞങ്ങാട്: പുതിയ വളപ്പ് കടപ്പുറത്ത് നരേന്ദ്രമോഡി സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തി പുതിയവളപ്പ് കടപ്പുറം ബൂത്ത് കമ്മിറ്റി സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡ് രാത്രിയുടെ മറവില്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചതില്‍ പുതിയവളപ്പ് കടപ്പുറം ബിജെപി ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു. സൗഹൃദപരമായി കഴിയുന്ന ഈ പ്രദേശത്ത് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബൂത്ത് പ്രസിഡന്റ് പ്രവീണ്‍ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ പുതിയവളപ്പ്, കെ. പി. ശശികുമാര്‍, അനില്‍ കുമാര്‍, ബൈജു, ശരത് എന്നിവര്‍ സംസാരിച്ചു സെക്രട്ടറി കെ. പി. രാജേന്ദ്രന്‍ നന്ദി പറഞ്ഞു.

error: Content is protected !!