അക്ഷര സംഗമം, ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസ് സഹകരണത്തോടെ ലഹരിക്കെതിരെ പാട്ടും വരയും പരിപാടി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : അക്ഷര സംഗമം ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ലഹരിക്കെതിരെ പാട്ടും വരയും എന്ന പരിപാടി സംഘടിപ്പിച്ചു. ഹോസ്ദുര്‍ഗ് സി. ഐ. പി. അജിത്കുമാര്‍ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് സിജി രാജന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രദീപന്‍ കോതോളി, ഇ. വി ജയകൃഷ്ണന്‍, ഫസലു റഹ്‌മാന്‍, നാലപ്പാടം പദ്മനാഭന്‍. കുമാരന്‍ ഐശ്വര്യ, കെ. കെ. നായര്‍,
എന്നിവര്‍ പ്രസംഗിച്ചു. ടോംസണ്‍ ടോം സ്വാഗതവും അമുതാ ഭായ് ടീച്ചര്‍ നന്ദിയും പറഞ്ഞു.നീലേശ്വരം നടനശങ്കരം ഡാന്‍സ് അക്കാദമി യിലെ കുട്ടികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. സുധാകരന്‍ നീലേശ്വരം, ഷാജി മാസ്റ്റര്‍ നീലേശ്വരം, പ്രഭന്‍ നീലേശ്വരം, ലത ബാലകൃഷ്ണന്‍ എന്നിവര്‍ ചിത്രം വരച്ചു. കവിയരങ്ങില്‍ നാലപ്പാടം പദ്മനാഭന്‍, കമലാക്ഷന്‍ വെള്ളാച്ചേരി, അനില്‍ കല്യാണി, ദാമോദരന്‍ കൊടക്കാട്, വിനു വേലേശ്വരം, സന്തോഷ് ഒഴിഞ്ഞവളപ്പ്, സിജി രാജന്‍, കുമാരന്‍ മോനാച്ച, ഗിരിധര്‍ രാഘവന്‍, നാരായണന്‍ കെ. പി., അനീഷ് വെങ്ങാട്ട്, അഗില്‍ കെ. പി., അമിതാ ഭായ് എന്നിവര്‍ കവിതഅവതരിപ്പിച്ചു.

error: Content is protected !!