പെരിയ ടൗണ്‍ ലയന്‍സ് ക്ലബ്ബ് നിര്‍മ്മിച്ചു നല്‍കിയ ശൗചാലയത്തിന്റെ കൈമാറ്റചടങ്ങ് നടന്നു

പെരിയ : പാവപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങു.  സമൂഹത്തില്‍ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി പെരിയ ടൗണ്‍ ലയന്‍സ് ക്ലബ്ബ് നിര്‍മ്മിച്ചു നല്‍കിയ ശൗചാലയത്തിന്റെ കൈമാറ്റ ചടങ്ങ് നടന്നു.
കിടക്കാന്‍ അടച്ചുറപ്പുള്ള വീടോ മറ്റു ഭൗതിക സാഹചര്യങ്ങളോ ഇല്ലാത്ത പെരിയ അരങ്ങനടുക്കത്തെ, കല്ല്യോട്ട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ കുടുംബത്തിനാണ് പെരിയ ടൗണ്‍ ലയന്‍സ് ക്ലബ്ബ് ശൗചാലയം നിര്‍മ്മിച്ചു നല്‍കിയത്.

ഉദുമ എം എല്‍ എ സി എച്ച് കുഞ്ഞമ്പു കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പെരിയ ടൗണ്‍ ലയന്‍സ് ക്ലബ്ബ് പ്രസിഡന്റ് ലയണ്‍ അബ്ദുള്ള ഷാഫി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കുട്ടികള്‍ക്കുള്ള പംനോപകരണങ്ങള്‍ പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍ വിതരണം ചെയ്തു. ലയണ്‍സ് ഇന്റര്‍നാഷണല്‍ 318 ഇ സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ടൈറ്റസ് തോമസ് എം ജെ എഫ്, മുഖ്യാതിഥിയായി. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാര്‍ത്യായനി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ എന്‍ കെ ബാബുരാജ്, വാര്‍ഡ് മെമ്പര്‍മാരായ അംബിക, ടി രാമകൃഷ്ണന്‍ നായര്‍, ടി വി അശോകന്‍, എസ് എന്‍ കോളേജ് ചെയര്‍മാന്‍ രാജന്‍ സി പെരിയ, ആനന്ദശ്രമം ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ലയണ്‍ രാജന്‍ മീങ്ങോത്ത്, മുന്‍ പ്രസിഡന്റ് ലയണ്‍ ജയരാജ് നമ്പ്യാര്‍, അനില്‍ പുളിക്കല്‍ , പുരുഷോത്തമന്‍ പി ടി എ പ്രസിഡന്റ് കല്ല്യോട്ട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സി ശശിധരന്‍, സെക്രട്ടറി ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മോഹനന്‍ ആയമ്പാറ, സി പി എം ലോക്കല്‍ സെക്രട്ടറി മോഹനന്‍ ആയമ്പാറ എന്നിവര്‍ സംസാരിച്ചു. പെരിയ ടൌണ്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ലയണ്‍ കെ. ബാലകൃഷ്ണന്‍ നായര്‍ സ്വാഗതവും ക്ലബ്ബ് വൈസ് പ്രസിഡന്റ് ലയണ്‍ ചന്ദ്രന്‍ പി നന്ദിയും പറഞ്ഞു

 

error: Content is protected !!