പാചകവാതക വിലവര്‍ധന: കെ എസ് കെ ടി യു വനിത സബ് കമ്മറ്റി അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

കരിന്തളം: കേന്ദ്ര സര്‍ക്കാറിന്റെ അന്യായമായ പാചകവാതക , പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കെ എസ് കെ ടി യു വില്ലേജ് കേന്ദ്രങ്ങളില്‍ നടത്തുന്ന അടുപ്പുകൂട്ടല്‍ സമരത്തിന്റെ ഭാഗമായി കെ എസ് കെ ടി യു കരിന്തളം ഈസ്റ്റ് വില്ലേജ് വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലിച്ചാമരത്ത് അടുപ്പുകൂട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ചു . സമരം കെ എസ് കെ ടി യു നിലേശ്വരം ഏരിയാ വനിത സബ് കമ്മറ്റി ജോ:സെക്രട്ടറി ഉഷ രാജു ഉദ്ഘാടനം ചെയ്തു. വിജി ബിജു അധ്യക്ഷത വഹിച്ചു. വരയില്‍ രാജന്‍, ലെനിന്‍ പ്രസാദ് എന്നിവര്‍ സംസാരിച്ചു. വനിത സബ് കമ്മറ്റി വില്ലേജ് കണ്‍വീനര്‍ ഷിനി വാസുസ്വാഗതംപറഞ്ഞു.

error: Content is protected !!