കാഞ്ഞങ്ങാട്:കഴിഞ്ഞ 15 വര്‍ഷമായി സിസിടിവി പരിശീലന മേഖലയില്‍പ്രവര്‍ത്തിക്കുകയും ആയിരത്തില്‍ അധികംവിദ്യാര്‍ത്ഥി കള്‍ക്ക്പരിശീലനംനല്‍കുകയുംസംസ്ഥാനത്തിനകത്തും പുറത്തും നിരവധി പരിശീലന ക്ലാസുകള്‍ എടുക്കുകയും ചെയ്ത മാവുങ്കാല്‍ പുതിയകണ്ടം സ്വദേശി സുഹാസ് കൃഷ്ണ എഴുതി പുസ്തക വണ്ടിപുറത്തിറക്കുന്നഅഞ്ചാമത്തെ പുസ്തകമായ സിസിടിവിസംബന്ധമായി മുഴുവന്‍വിവരങ്ങളുമടങ്ങിയ സിസി ടിവി ഹാന്‍ഡ് ബുക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.
നിരവധി ആള്‍ക്കാര്‍ക്ക് സ്വയംതൊഴില്‍പരിശീലനം നല്‍കുന്ന യൂണിയന്‍ ബാങ്കിന്റെ കീഴിലുള്ള വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ സജിത്ത് കുമാര്‍ അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷിന് നല്‍കി പ്രകാശനം ചെയ്തു. ഇന്‍സ്‌റിറ്റിയൂട്ട് ഡയറക്ടര്‍ വി പി ഗോപി അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് എസ് ഐ കെ ശാര്‍ങ്ങാധരന്‍ ചടങ്ങില്‍ വച്ച് അറുപത്തഞ്ചാം വയസില്‍ എം എ പഠനം പൂര്‍ത്തിയാക്കിയ ബാലകൃഷ്ണന്‍ കുന്നുമ്മലിനെ ആദരിച്ചു.
ജന മൈത്രി ബീറ്റ് സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപന്‍ കോതാളി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു. പയ്യന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ വി വി സജിത, പി കെ നിഷാന്ത്, നബിന്‍ ഒടയംചാല്‍, എന്‍. അശോക്, മുഹമ്മദ് നിയാസ് എന്നിവര്‍ സംസാരിച്ചു.ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരായ എം കെ രജീഷ സ്വാഗതവും ലിന്‍ഡ ലൂയിസ് നന്ദിയുംപറഞ്ഞു.
സുഹാസ് കൃഷ്ണന്റെ സിസിടിവി ഹാന്‍ഡ്ബുക്ക് പ്രകാശനം നടന്നു
