അമ്പലത്തറ: പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസ് ഏപ്രില്‍17ന്ആരംഭിക്കും. ഉറൂസ് ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ഉറൂസിന്റെ സമാപന ദിവസം നല്‍കുന്ന ഭക്ഷണവിതരണത്തിലേക്കുള്ള ഫണ്ട് കൈമാറ്റവും നടത്തി. ഉറൂസ് ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നൗഷാദ് കാസിം അമ്പലത്തറ നിര്‍വഹിച്ചു. ഉറൂസിന്റെ സമാപന ദിവസം നല്‍കുന്ന ഭക്ഷണ ആവശ്യത്തിലേക്ക് ജമാഅത്ത് അംഗങ്ങള്‍ നല്‍കുന്ന ഫണ്ടിന്റെഉദ്ഘാടനം ജമാഅത്ത് മെമ്പര്‍മാരില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചുകൊണ്ട് ജമാഅത്ത് പ്രസിഡണ്ട് ഹാജി കെ , അബൂബക്കര്‍ മാസ്റ്റര്‍നിര്‍വ്വഹിച്ചു.ചെയര്‍മാന്‍ സ്വാലിഹ് വൈറ്റ് ഹൗസ് അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് മുനീര്‍ ഫൈസി ഇര്‍ഫാനി, മുന്‍ ജമാഅത്ത് പ്രസിഡണ്ട് എം, ഹസൈനാര്‍ ഹാജി പറക്കളായി, കെ.എം ,അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് ഹാജി മുനമ്പം എന്നിവര്‍സംസാരിച്ചു.
പാറപ്പള്ളി മഖാം ഉറൂസ് ഏപ്രില്‍ 17ന് ആരംഭിക്കും: ഓഫീസ് ഉദ്ഘാടനവും ഫണ്ട് കൈമാറ്റവും നടത്തി
