കാരാട്ട് വയല്‍ കൃഷിക്കൂട്ടം തരിശ് നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി

കാഞ്ഞങ്ങാട് :കാരാട്ട് വയല്‍ കൃഷിക്കൂട്ടം തരിശ് നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി കേരള സര്‍ക്കാറിന്റെ കൃഷി സമ്യദ്ധി 24 – 25 പദ്ധതിയുടെ ഭാഗമായി കാരട്ട് വയല്‍ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ കാരാട്ട് വയല്‍ കൃഷിക്കൂട്ടം തരിശ് നെല്‍കൃഷിയുടെ വിളവെടുപ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. കാരാട്ട് വയല്‍ പാടശേര സമിതി പ്രസിഡണ്ട് അശോക് ഹെഗ്‌ഡെ അധ്യക്ഷനായി. രാഘവേന്ദ്ര (പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കാസര്‍കോട്), കെ.എന്‍. സുനിത (അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മൈനര്‍ ഇറിഗേഷന്‍ കാഞ്ഞങ്ങാട്), സ്മിതാ നന്ദിനി (ഡെപ്യൂട്ടി ഡിപ്പാര്‍ട്ട്‌മെന്റ് വാട്ടര്‍ മേനേജ്‌മെന്റ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്),ആനന്ദ (കൃഷി ഡിപ്പാര്‍ട്ട്‌മെന്റ് ഡരക്ട്ടര്‍) , മുഹമ്മദ് കുഞ്ഞി എം.അഖില്‍ (അസിസ്റ്റന്റ് എഞ്ചിനിയര്‍), മുരളീധരന്‍ (കൃഷി ഓഫീസര്‍), പി.വി.ആര്‍ജിത (കൃഷി അസിറ്റന്റ് ഡയക്ടര്‍) കെ. ഗണേശന്‍, കെ.രാധാകൃഷ്ണന്‍, യമുന, ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. പി.കെ. വീണ (സെക്രട്ടറി പാടശേഖര സമിതി സ്വാഗതവും,അനീസ് ( ജോയന്റ് സെക്രട്ടറി) നന്ദിയും പറഞ്ഞു. 40 ഏക്കറോളം സ്ഥലത്ത് നെല്‍കൃഷി ചെയ്തത്.

error: Content is protected !!