ജില്ലാ പോലീസ് മേധാവി ഡി ശില്‍പ്പ സിബിഐയിലേക്ക്

കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡി ശില്‍പ്പ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു. സിബിഐയില്‍ പോലീസ് സുപ്രണ്ടായി ബാഗ്ലൂര്‍ യൂണിറ്റിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകുന്നത്. കണ്ണൂര്‍എസ് പി ക്കാണ് ജില്ലായുടെ ചുമതല.
ജില്ലാ പോലീസ് മേധാവി പോലീസ് സംഘടനകളുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
അഡിഷണല്‍ എസ്പി പി.ബാലകൃഷ്ണന്‍ നയര്‍ ഉപഹാരം നല്‍കി. കെ പി എ ജില്ല പ്രസിഡന്റ് ബി രാജ്കുമാര്‍ അദ്ധ്യക്ഷനായി.ഡി വൈ എസ് പിമാരായ സി.കെ സുനില്‍ കുമാര്‍ , ടി ഉത്തംദാസ്, കെ പി ഒ എ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം എം സദാശിവന്‍, ജില്ല വൈസ് പ്രസിഡന്റ് ശ്രീദാസ് എസ് ഐ, കെ പി എ ജില്ല സെക്രട്ടറി എ.പി സുരേഷ് ബി.രാജ്കുമാര്‍, പോലീസ് സഹകരണ സംഘം പ്രസിഡന്റ് ടി ഗിരീഷ് ബാബു എന്നിവര്‍ സംസാരിച്ചു. കെ പി ഒ എ ജില്ല സെക്രട്ടറി പി രവീന്ദ്രന്‍ സ്വാഗതവും കെ പി എ ജില്ല ട്രഷറര്‍ പി.വി സുധീഷ് നന്ദിയുംപറഞ്ഞു.

error: Content is protected !!