ബാക്കോട്ട് മാണിയമ്മയുടെ മക്കളുടെ മക്കളും, പേരമക്കളുടെയും കുടുംബ സംഗമം നടന്നു

കാഞ്ഞങ്ങാട് : ബാക്കോട്ട് മാണിയമ്മയുടെ മക്കളുടെ മക്കളും , പേരമക്കളുടെയും കുടുംബ സംഗമം കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവ് ഓഡിറ്റോറിയത്തില്‍ നടന്നു. ചിത്രകാരനും, സാംസ്‌കാരിക പ്രവര്‍ത്തകരുമായ പല്ലവ നാരായണന്‍ സംഗമം ഉദ്ഘാടനം ചെയ്തു. കുടുംബത്തിലെ മുതിര്‍ന്ന അഞ്ച് അമ്മമാര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി. അമ്മമാരെ നടതുള്ളുന്ന ദുഷിച്ച കാലത്ത് ഇത്തരം സംഗമങ്ങള്‍ ശുഭപ്രതീക്ഷയാണ് നല്‍കുന്നത് പല്ലവനാരായണന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വരദ നാരായണന്‍ അധ്യക്ഷനായി. മുതിര്‍ന്ന അംഗങ്ങളെ കുഞ്ഞിരാമന്‍ കാരണവര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. രാമകൃഷ്ണന്‍ വാണിയംപാറ അംഗങ്ങളെ പരിചയപ്പെടുത്തി. രമേശന്‍ കളരിക്കാല്‍ അനുശോചനം രേഖപ്പെടുത്തി. ഗംഗാധരന്‍ പാടിക്കാനം, ശശി ബങ്കളം എന്നിവര്‍ സംസാരിച്ചു. മധു സ്വാഗതവും, രാജന്‍ മധുരംങ്കെ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍അരങ്ങേറി.

error: Content is protected !!