ബിരിക്കുളം: കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ബിരിക്കുളം, കാളിയാനം ഭാഗങ്ങളില്‍ വ്യാപകമായി പന്നിയുടെ ആക്രമണം. കാളിയാനത്തെ പി ബാലഗോപാലന്റെ പറമ്പിലെ കായ്ക്കാനായ രണ്ട് തെങ്ങുകള്‍ പന്നി കുത്തി ഉണക്കി കുത്തിയ ഭാഗത്ത് നിന്ന് ഒടിഞ്ഞ് വീഴുകയും ചെയ്തു. കരിയാം കൊടല്, ചെന്നക്കോട് ഭാഗത്ത് അതിരൂക്ഷമായ കുരങ്ങ് , പന്നിശല്യം മൂലം തെങ്ങ് കര്‍ഷകര്‍ ദുരിതത്തിലാണ്.
കാട്ടുപന്നിയുടെ ആക്രമണം: രണ്ട് കായ്ക്കാനായ തെങ്ങ് നശിപ്പിച്ചു
