ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ് നാളെ തുടങ്ങും

കാഞ്ഞങ്ങാട്: ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ് നാളെ മുതല്‍ ഏപ്രില്‍ 14 വ രെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകുന്നേരം നാലു മണിക്ക് മഖാം സിയാറത്തോടെയും പതാക ഉയര്‍ത്തലോടെയും പരിപാടികള്‍ക്ക് തുടക്കമാവും. വൈകീട്ട് എട്ട് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആറങ്ങാടി ഖത്തീബ് അബ്ദുല്‍ ഹഖീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും.തുടര്‍ന്ന് ഇശ്ഖ് മജ്ലിസ് നടക്കും. 9ന് രാത്രി എട്ട് മണിക്ക് മത പ്രഭാഷണം സംയുക്ത ജമാഅത്ത് ജന.സെക്രട്ടറി ബഷീര്‍ വെള്ളി ക്കോത്ത് ഉദ്ഘാടനം ചെയ്യും. പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. പത്തിന് വ്യാഴം വൈകുന്നേരം ഏഴ് മണിക്ക് നൗഫല്‍ ബാഖവി ചിത്താരി ആമുഖ പ്രഭാഷണം നടത്തും. മുഹമ്മദ് അമീന്‍ അമാനി മാട്ടൂല്‍ മജ്ലിസുന്നൂറിന് നേതൃത്വം നല്‍കും. രാത്രി എട്ട് മണിക്ക് ഖലീല്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തും.പതി നൊന്നിന് രാത്രി എട്ട് മണിക്ക് മുനീര്‍ ഹുദവി വിളയില്‍ മുഖ്യ പ്രഭാഷണം നടത്തും. 12ന് ശനി രാവിലെ വനിത സംഗമം സയ്യിദത്ത് സജ്ന ബീവി പാണക്കാട് ഉദ്ഘാടനം ചെയ്യും. രാത്രി എട്ട് മണിക്ക് സൈഫുദ്ധീന്‍ അല്‍ ഖാസിമി മുഖ്യ പ്രഭാഷണം നടത്തും.13ന് രാത്രി എട്ട് മണിക്ക് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി ഹാജി സമാപന സ മ്മേളനം ഉദ്ഘാടനം ചെയ്യും. ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. രാത്രി 11 മണിക്ക് നടക്കുന്ന കൂട്ടു പ്രാര്‍ഥനക്ക് സയ്യിദ് മുഹമ്മദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും.14ന് ഉച്ചക്ക് മൗലീദ് പാരായണവും വൈകീട്ട് അന്നാദനവും നടക്കും.പത്ര സ മ്മേളനത്തില്‍ ജമാഅത്ത് പ്രസിഡണ്ട് എംകെ അബ്ദുറഹ്‌മാന്‍, ജന: സെക്രട്ടറി സി എച്ച് അബ്ദുല്‍ അസീസ് ഹാജി, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അലങ്കാര്‍ അബൂബക്കര്‍, കണ്‍വീനര്‍ എം കെ അബ്ദുല്‍ റഷീദ് ആറങ്ങാടി,ട്രഷറര്‍ എം പി അബ്ദുല്‍ അസീസ് വൈസ് ചെയര്‍മാന്‍മാരായ സി എച്ച് അബ്ദുല്‍ ഹമീദ് ഹാജി, എം കെ അഷ്റഫ് തുടങ്ങിയവര്‍പങ്കെടുത്തു

error: Content is protected !!