കാഞ്ഞങ്ങാട്:സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കലാസാംസ്‌കാരിക സംഘടനകളില്‍ ഒന്നായ കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറംപുതിയ ഗായിക ഗായകന്മാരെ കണ്ടെത്തുന്നതിനായി ഈ മാസം 20ന് ആലാമിപള്ളി രാജു റസിഡന്‍സിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന സൂപ്പര്‍ സിംഗര്‍ 2025 ന്റെ മത്സരാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി ഉള്ള ഒഡിഷന്‍ ആലാമിപള്ളി ഫ്രണ്ട്‌സ് ക്ലബ്ബില്‍ വച്ച് നടന്നു.മലബാറിലെ കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് എന്നിവിടങ്ങളിലെ എഴുപതോളം ആളുകള്‍ ഒഡീഷനില്‍ പങ്കെടുത്തു. ഇവിടെനിന്നും 6 വീതം പുരുഷന്മാരെയും, വനിതകളെയും ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കും വിജയികള്‍ക്ക് 10000,5000,3000,എന്നിങ്ങനെ സമ്മാനങ്ങളും,ഉപഹാരവും,സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും.സംഗീത മേഖലയില്‍പ്രാവീണ്യം നേടിയ എ അശോക് കുമാര്‍, വി ടി സുധാകരന്‍,രജിത സുരേഷ് എന്നിവരടങ്ങിയ പാനലാണ് വിധി നിര്‍ണയിച്ചത് .ആര്‍ട്ട് ഫോറം പ്രസിഡണ്ട് വി സുരേഷ് മോഹന്‍ അധ്യക്ഷനായി.സെക്രട്ടറി ചന്ദ്രന്‍ ആലാമി പള്ളി,ജോയിന്റ് സെക്രട്ടറി എന്‍ കെ ബാബുരാജ്,വൈസ് പ്രസിഡന്റ് അംബുജാക്ഷന്‍ ആലാമി പള്ളി,എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലത കൃഷ്ണന്‍, എസ് റെജിമോള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്നേതൃത്വംനല്‍കി.
ആര്‍ട്ട് ഫോറം സൂപ്പര്‍ സിംഗര്‍ 20 ന് ; ഒഡീഷന്‍ നടന്നു
