ജനകീയ വായന ഇടങ്ങളുമായി സമദര്‍ശി വായനശാല കക്കാട്ട്; ‘പുസ്തകകൂട്’ ഏറ്റെടുത്ത് വായനക്കാര്‍

പാറപ്പള്ളി: സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരിയുടെ പിടിയില്‍ നിന്നും പുതുതലമുറയെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരുക എന്നാ ഉദ്ദേശത്തോട് കൂടി നാട്ടിലെ ഒരുകൂട്ടം യുവതി യുവാക്കള്‍ ചേര്‍ന്നാണ് പുസ്തകകൂട് എന്ന ആശയത്തിന് തുടക്കം കുറിച്ചത്. എല്ലാ മേഖലയിലെയും ആളുകള്‍ക്ക് ഏത് സമയവും വന്ന് പുസ്തകങ്ങള്‍ എടുക്കാനും തുറന്ന പുസ്തകകൂട്ടില്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പുസ്തകകൂടിന്റ ഉദ്ഘാടനം തമ്പാന്‍ കക്കാട്ടും. പുസ്തകകൂട്ടിലേക്കുള്ള ആദ്യ പുസ്തകങ്ങളുടെ കൈമാറ്റം മുന്‍ എ ഇ ഒ, ജയരാജ് മാസ്റ്റര്‍ നിര്‍വഹിച്ചു. പ്രജിത്ത് ഗുരുപുരം, തമ്പാന്‍ കക്കാട്ട്, ശാലിനി ഹരി,എന്നിവര്‍ പുസ്തകകൂട്ടിലേക്ക് പുസ്തകങ്ങള്‍ കൈമാറി. ചടങ്ങില്‍ കേരള ലളിതകാല അക്കാദമിയുടെ 2024ലെ വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് ഗോള്‍ഡ് മെഡല്‍ നേടിയ രതീഷ് കക്കാട്ടിനെ ആദരിച്ചു.

error: Content is protected !!