രാംനഗര്‍ സ്‌ക്കൂളിലെ സാക്ഷരത തുല്യത കോഴ്‌സിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു; റിട്ട. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ജി. രഘുനാഥന്‍ ക്ലസ്സെടുത്തു

മാവുങ്കാല്‍: രാംനഗര്‍ സ്‌ക്കൂള്‍ ഹാളിലെ സാക്ഷരത തുല്യത കോഴ്‌സിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. അധ്യാപക ഗിരിജ കുമാരി ഉദ്ഘാടനം ചെയ്തു. ഷെഖീഫ് ചെമ്മനാട് അധ്യക്ഷനായി. റിട്ട. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ജി. രഘുനാഥന്‍ ക്ലസ്സെടുത്തു. എ.വി. ബിജിത, ബി. സുനിത എന്നിവര്‍ സംസാരിച്ചു. സെന്റര്‍ കോര്‍ഡിനേറ്റര്‍എം. ഗീത സ്വാഗതവും എ.വിഷ്ണു നന്ദിയുംപറഞ്ഞു.

error: Content is protected !!