കെ- സെവന്‍ സോക്കര്‍ ഫുട്‌ബോള്‍ മേളയ്ക്ക് തുടക്കം

കാഞ്ഞങ്ങാട്: ഡിവൈഎഫ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ കെ- സെവന്‍ സോക്കര്‍ ഫുട്‌ബോബോള്‍ ടൂര്‍ണമെന്റ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോബോള്‍ താരം ജോപോള്‍ അഞ്ചേരി ഉദ്ഘാടനം ചെയ്തു. ലഹരിയ്‌ക്കെതിരെയുള്ള പോരാട്ടമാണ് ഓരോ കായിക മത്സരവുമെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ പി.കെ.നിഷാന്ത് അധ്യക്ഷനായി. അഡ്വ.സി.കെ.ശ്രീധരന്‍, കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍ വി.വി.രമേശന്‍, സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്, ഡിവൈഎഫ്‌ഐ ജില്ലാക്രട്ടറി രജീഷ് വെള്ളാട്ട്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി.ഗിനീഷ്, ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വിപിന്‍ബല്ലത്ത് എന്നിവര്‍ സംസാരിച്ചു.. ആദ്യമത്സരത്തില്‍ എഫ് സി. കോട്ടപ്പുറത്തിന് വേണ്ടി ഫിറ്റ് വെല്‍കോഴിക്കോടും യൂണിറ്റി കൈതക്കാടിനു വേണ്ടി എഫ് സി തൃക്കരപ്പൂരുംമാറ്റുരച്ചു.

ഇന്നത്തെ മല്‍സരത്തില്‍ ടോസിലൂടെ ടീം സ്പൂണ്‍ ഫുഡ്‌സ് നാഷണല്‍ എഫ് സി കോട്ടപ്പുറം ( ഫിറ്റ് വെല്‍ കോഴിക്കോട്) വിജയിച്ചു.
ഇന്ന് മെഡിഗാര്‍ഡ് അരിക്കോട്, ഹിറ്റാച്ചി തൃക്കരിപ്പൂര്‍ നേരിടും.

error: Content is protected !!