കാഞ്ഞങ്ങാട് : മീനമാസത്തിലെ കാര്‍ത്തിക നക്ഷത്രം മുതല്‍ പൂരം നക്ഷത്രം വരെയുള്ള ഒന്‍പത് ദിനങ്ങളില്‍ വിവിധ ഹിന്ദു സമുദായങ്ങളുടെ കാവുകളിലും കഴ കങ്ങളിലും ക്ഷേത്രങ്ങളിലും കൊണ്ടാടുന്ന ഉത്തര മലബാറിലെ വസന്തോത്സമായ പൂരോത്സവം വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ചടങ്ങുകളില്‍ ഒന്നാണ്. പൂരോത്സവത്തിന്റെ അവസാന ദിനത്തില്‍ നടക്കുന്ന പൂരക്കളിയും, പൂരം കുളിയും ആബാലവൃദ്ധം ജനങ്ങള്‍ക്കും പങ്കെടുക്കേണ്ടതിനാല്‍ ഇക്കൊല്ലത്തെ പൂരോത്സവ ദിനമായ ഏപ്രില്‍ 10 കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രാദേശിക അവധിയായി ജില്ലാ കളക്ടര്‍മാര്‍ പ്രഖ്യാപിക്കണമെന്ന് യാദവ മഹാസഭ ദേശീയ സെക്രട്ടറി അഡ്വ. എം. രമേഷ് യാദവ്ആവശ്യപ്പെട്ടു.
പൂരോത്സവം : ഏപ്രില്‍ 10 പ്രാദേശിക അവധിയായി പ്രഖ്യാപിക്കണം: യാദവ മഹാസഭ ദേശീയ സെക്രട്ടറി അഡ്വ. എം. രമേഷ് യാദവ്
