കാഞ്ഞങ്ങാട് : നീലേശ്വരം പി കെ രാജന് മെമ്മോറിയല്‍ ക്യാമ്പസ്സില്‍ കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കണമെന്ന് എ ഐ എസ് എഫ് കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപെട്ടു. ജില്ലയിലെ ധാരാളം വിദ്യാര്‍ത്ഥികളുടെ ഉന്നത പഠന കേന്ദ്രമായ പി കെ രാജന് ക്യാമ്പസ്സില്‍ നിന്ന് കോഴ്സുകള്‍ കണ്ണൂരിലെ മെയിന്‍ ക്യാമ്പസ്സിലേക്ക് മാറ്റാനുള്ള നീക്കം യൂണിവേഴ്സിറ്റി നടത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ആണ് ഈയൊരു നീക്കത്തിന്റെ പ്രധാന കാരണമായി എടുത്തു കാട്ടിയയത്.എന്നല്‍, ക്യാമ്പസിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചുകൊണ്ടും, കൂടുതല്‍ കോഴ്സുകള്‍ ക്യാമ്പസിലേക്ക് അനുവദിച്ചുകൊണ്ടും ക്യാമ്പസ്സിനെ മികച്ച ഉന്നത പഠന കേന്ദ്രമാക്കി മാറ്റണമെന്ന് എ ഐ എസ് എഫ് ജില്ലാ സമ്മേളനം പ്രമേയേതിലൂടെ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് എം എന്‍ സ്മാരകത്തില്‍ വച്ചു നടന്ന ജില്ലാ സമ്മേളനം എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി പി. കബീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിബിന്‍ എബ്രഹാം സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പ്രഭിജിത്ത്. കെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടക സമിതി കണ്‍വീനര്‍ എം. ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു.എ ഐ എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സോയ കെ കെ, സി പി ഐ ജില്ലാ സെക്രട്ടറി സി പി ബാബു, ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേഷ് ബാബു, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ വെച്ചു വിമല്‍ എരിക്കുളത്തിനെ പ്രസിഡന്റ് ആയും, സെക്രട്ടറിയായി പ്രഭിജിത് കെ യും തെരഞ്ഞെടുത്തു.
പാലാത്തടം ക്യാമ്പസ്സില്‍ കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കുക :എ ഐ എസ് എഫ്
