ആവിക്കര എ എല്‍ പി സ്‌കൂള്‍ വാര്‍ഷികാഘോഷം നടന്നു; കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പ്രഭാവതി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : എ എല്‍ പി സ്‌കൂള്‍ ബല്ലാകടപ്പുറം, ആവിക്കര വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. പരിപാടി കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പ്രഭാവതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എ കെ ലക്ഷ്മി അധ്യക്ഷയായി, ഹെഡ്മിസ്ട്രസ് സ്‌നേഹലത കെ.വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ ഇക്കഴിഞ്ഞ എസ്എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും, എ.കെ പ്രിയ പൂര്‍വ്വ വിദ്യാര്‍ത്ഥിനി എന്നിവരെയും അനുമോദിച്ചു.എ കെ ശശികുമാര്‍, കെ.ആശ, കെ.ജ്യോതി എന്നിവര്‍ സംസാരിച്ചു. നൗഷാദ് കെ (പി.ടി.എ പസിഡണ്ട് ) സ്വാഗതവും,കെ.ടി.ഷീബ (എസ്.ആര്‍.ജി.കണ്‍വീനര്‍) നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കലാസന്ധ്യയായില്‍ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഏറെ ശ്രദ്ധേയമായി. അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളും ഈ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. ഭാഷയറിയാതെ നൃത്തത്തിന് ഒപ്പം ചുവടുവെക്കുമ്പോള്‍ കലാപരിപാടികള്‍ക്ക് മാറ്റിത്തിരികൂടി.

error: Content is protected !!