അജാനൂര്‍ ലയണ്‍സ് ക്ലബ്ബിന് സേവന മികവിനുള്ള പുരസ്‌കാരം

കാഞ്ഞങ്ങാട് : സേവന പ്രവര്‍ത്തന മികവിന് അജാനൂര്‍ ലയണ്‍സ് ക്ലബ്ബിന് പുരസ്‌കാരം ലഭിച്ചു. കാഞ്ഞങ്ങാട് റോയല്‍ റസിഡന്‍സിയില്‍ വെച്ച് നടത്തിയ ലയണ്‍സ് ഇന്റര്‍നാഷണല്‍ 318- ഇ യുടെ സോണ്‍ – 2 ന്റെ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് സോണ്‍ ചെയര്‍പേഴ്‌സന്‍ സുകുമാരന്‍ പൂച്ചക്കാടില്‍ നിന്നും ക്ലബ്ബ് ഭാരവാഹികള്‍ പുരസ്‌കാരം ഏറ്റവാങ്ങി. ജൂണ്‍ മാസം മുതല്‍ മാര്‍ച്ച് വരെ നടത്തിയ 36-ഓളം സേവന പദ്ധതികളും പരിപാടികളും നടത്തിയതിനാണ് മികച്ച ക്ലബ്ബുകളിലൊന്നായി തിരഞ്ഞെടുത്തത്. വിവിധ ക്ലബ്ബ് ഭാരവാഹികളായ കെ.വി സുനില്‍ രാജ്, എ.സോമരാജന്‍ നായര്‍, ഡോ: സി.കെ. ശ്യാമള, വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!