കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ മഖ്ബൂല്‍ ട്രാവല്‍സ് ഉ ടമയായിരുന്ന കോ ളിച്ചാല്‍ സ്വദേശി ഹസന്‍ (55), അന്തരിച്ചു. കോളിച്ചാലില്‍ ഏഷ്യന്‍ ട്രാവല്‍സ് എന്ന സ്ഥാപനവും നടത്തിയിരുന്നു. കോ ളിച്ചാല്‍ ജമാഅത്ത് പ്രസി ഡന്റായിരുന്നു.
കുറച്ചുകാലം സൗദി യില്‍ ജോലിചെയ്തിരുന്ന ഹസന്‍ പലയിടങ്ങളിലും മുഅല്ലിമായും സേവനമനു ഷ്ഠിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയാ യിരിക്കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റംല അയ്യങ്കാവ്. മക്കള്‍: അഹ്‌മദ് മഖ്ബൂല്‍,മുബഷിറ. സഹോദരങ്ങള്‍: പരേതനായ കെ.സി ഇബ്രാഹിം , അബൂബക്കര്‍ (ഇരുവരുംകോളിച്ചാല്‍), കെ സി മുഹമ്മദ് (ചുള്ളിക്കര ), അബ്ദുല്ല (കാഞ്ഞങ്ങാട്), നബീ സ് (പൂടങ്കല്ല്), ഫാത്തിമ(കോളിച്ചാല്‍).
കാഞ്ഞങ്ങാട്ടെ മഖ്ബൂല്‍ ട്രാവല്‍സ് ഉടമ ഹസന്‍ അന്തരിച്ചു
