കുമ്പളപ്പള്ളിയില്‍ രാവിനെ പകലാക്കി നാടിന്റെ ഉത്സവമായി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും നടന്നു

കരിന്തളം:കുമ്പളപ്പള്ളിയെ ഉത്സവലഹരിയിലാറാടിച്ച് രാവിനെ പകലാക്കി ക്കൊണ്ട് നാടിന്റെ ഉത്സവവമായി കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌കൂള്‍ 63-ാം വാര്‍ഷികാഘോഷവും നീണ്ട 35 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാന അധ്യാപകന്‍ കെ ജോളി ജോര്‍ജ് മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റ് നടന്നു.

നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍പരിപാടികള്‍ വീക്ഷിക്കാനെത്തിയിരുന്നു.വൈകുന്നേരം സ്‌നേഹവിരുന്നിന് ശേഷം എസ് കെ ജി എം എ യു പി സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച മെഗാ കൈകൊട്ടിക്കളി, കോളംകുളം ദാറുല്‍ ഫലാഹ് മെഗാ ദഫ് സംഘം അവതരിപ്പിച്ച മെഗാ ദഫ് പ്രദര്‍ശനം, പ്രീ പ്രൈമറി ഫെസ്റ്റ് എന്നിവയ്ക്ക് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനം കാസര്‍ഗോഡ് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പി ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ വാസു കരിന്തളം അധ്യക്ഷത വഹിച്ചു.സീനിയര്‍ അസിസ്റ്റന്റ് പി വി ഇന്ദുലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സര്‍വീസില്‍ നിന്നും വിരമിക്കുന്ന ജോളി മാസ്റ്റര്‍ക്കും അഡീഷണല്‍ പോലീസ് സൂപ്രണ്ട് പി ബാലകൃഷ്ണന്‍ നായര്‍ക്കും സ്‌കൂളിന്റെ സ്‌നേഹോപഹാരം മാനേജര്‍ കെ വിശ്വനാഥന്‍ നല്‍കി.ഗോള്‍ഡന്‍ ആരോ വിജയികള്‍ക്കുള്ള അനുമോദനം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി അജിത് കുമാറും ,സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് വാര്‍ഡ് മെമ്പര്‍ കെ വി ബാബുവും, എന്‍ഡോവ്‌മെന്റ് വിതരണം കരിമ്പില്‍ ഹൈസ്‌കൂള്‍ മാനേജര്‍ അഡ്വക്കേറ്റ് കെ കെ നാരായണനും നിര്‍വഹിച്ചു.സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ്,മദര്‍ പി ടി എ പ്രസിഡണ്ട് സിന്ധു വിജയകുമാര്‍,കരിമ്പില്‍ ഹൈസ്‌കൂള്‍ എച്ച് എം സജി പി ജോസ്, കരിമ്പില്‍ എച്ച് എസ് പിടിഎ പ്രസിഡണ്ട് വി വി രാജ്‌മോഹന്‍, റിട്ട:എച്ച് എം ഷേര്‍ളി ജോസഫ്,സ്‌കൂള്‍ മദര്‍ പി ടി എ വൈസ് പ്രസിഡണ്ട് അമൃത പി, സ്‌ക്കൂള്‍ ലീഡര്‍ മാസ്റ്റര്‍ ബെഞ്ചമിന്‍ ഷിജോ എന്നിവര്‍ സംസാരിച്ചു.കെ ജോളി ജോര്‍ജ് മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി.പ്രീ പ്രൈമറി കുട്ടികളും രക്ഷിതാക്കളും,പൂര്‍വ്വ വിദ്യാര്‍ത്ഥികളും ജോളി ജോര്‍ജ്ജ് മാസ്റ്റര്‍ക്ക് ഉപകാരങ്ങള്‍ നല്‍കി.

സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ പി ബൈജു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ പ്രശാന്ത് നന്ദിയും പറഞ്ഞു.തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം നടത്തിയ സ്‌കൂളില്‍ നിന്നും പിരിഞ്ഞു പോയ മുന്‍കാല അധ്യാപകരുടെ സ്‌നേഹ സംഗമം പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു.

error: Content is protected !!