കെ സെവന്‍സ് സീസണ്‍ 4 നാളെ തുടങ്ങും; മികച്ച 20 ടീമുകളാണ് കെ സെവന്‍സ് സോക്കറില്‍ മാറ്റുരയ്ക്കുന്നത്; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഐ എസ് എല്‍ കമാന്റേറ്ററുമായ ജോപോള്‍ അഞ്ചേരി ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട് : കേരളത്തിലെ എസ് എഫ് എ അംഗീകൃത സെവന്‍സ് ടൂര്‍ണമെന്റുകളില്‍ ഏറ്റവും മികച്ച ടൂര്‍ണമെന്റായ കെ സെവന്‍സ് സോക്കര്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 5 ന് തുടക്കമാകും. ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശം ഉയര്‍ത്തി ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഐ എസ് എല്‍ കമാന്റേറ്ററുമായ ജോപോള്‍ അഞ്ചേരി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകരിച്ച മികച്ച 20 ടീമുകളാണ് ഇത്തവണ കെ സെവന്‍സ് സോക്കറില്‍ മാറ്റുരയ്ക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ കരുത്തരായ താരങ്ങളും ഐ എസ് എല്‍ താരങ്ങളും ജൂനിയര്‍ ഇന്ത്യന്‍ താരങ്ങളും വിവിധ ടീമുകള്‍ക്ക് വേണ്ടി ബൂട്ട് കെട്ടും. 19 ദിവസങ്ങളിലായി നടക്കുന്ന മത്സരം ഏപ്രില്‍ 24 ന് അവസാനിക്കും. ഉദ്ഘാടനമത്സരത്തില്‍ കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ നാഷണല്‍ എഫ് സി കോട്ടപ്പുറത്തിന് വേണ്ടി ഫിറ്റ്വെല്‍ കോഴിക്കോട് എഫ് സി തൃക്കരിപ്പൂരിനെ നേരിടും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മെഡിഗാര്‍ഡ് അരീക്കോട്, ഹിറ്റാച്ചി തൃക്കരിപ്പൂര്‍, ബി എന്‍ ബ്രദേഴ്‌സ് ബദരിയ നഗറിന് വേണ്ടി റോയല്‍ ട്രാവല്‍സ് കോഴിക്കോട്, കെ എഫ് സി കാളികാവ്. അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാലിന് വേണ്ടി അല്‍ മദീന ചെര്‍പ്പുളശ്ശേരി, നെക്സ്റ്റല്‍ ഷൂട്ടേഴ്‌സ് കാസര്‍ഗോഡ്, ഇന്‍ലാന്റ്‌സ് കാഞ്ഞങ്ങാടിനു വേണ്ടി ലിന്‍ഷ മണ്ണാര്‍ക്കാട്, ബീച്ച് ഫ്രണ്ട്‌സ് ബത്തേരിക്കലിനു വേണ്ടി യുണൈറ്റഡ് എഫ്.സി നെല്ലിക്കുന്ന്, ഉഷ എഫ്. സി തൃശ്ശൂര്‍,യൂറോ സ്‌പോര്‍ട്‌സ് പട്ന്ന, ഗോള്‍ഡ് ഹില്‍ ഹദ്ദാദിനു വേണ്ടി ഫിഫ മഞ്ചേരി, 100 എച്ച്. പി ബ്രദേര്‍സ് കാഞ്ഞങ്ങാടിനു വേണ്ടി എഫ്.സി കൊണ്ടോട്ടി, ഹാസ്‌ക് ഹദ്ദാദ് നഗറിനു വേണ്ടി കെ.എം.ജി മാവൂര്‍, നന്മ നീലേശ്വരത്തിനു വേണ്ടി കെ.ആര്‍എസ്.സി കോഴിക്കോട്, ടൗണ്‍ ബോയ്‌സ് പുതിയകോട്ടയ്ക്ക് വേണ്ടി കെ.ഡി.എസ്. കിഴിശ്ശേരി, പാര്‍കോ അതിയാമ്പൂരിന് വേണ്ടി അഭിലാഷ് എഫ്.സി കുപ്പോത്ത്, സ്‌പോര്‍ട്ടിംങ്ങ് ഇമാറത്ത് മൂന്നാം മെയിലിനു വേണ്ടി സബാന്‍ കോട്ടക്കല്‍, ബ്രദേഴ്‌സ് ബാവനഗറിനു വേണ്ടി സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം എന്നി ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സംഘാടക സമിതി ചെയര്‍മാന്‍ പി.കെ.നിഷാന്ത്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി.ഗിനീഷ്, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ പ്രിയേഷ് കാഞ്ഞങ്ങാട്, മീഡിയാ കമ്മിറ്റി ചെയര്‍മാന്‍ ഇ.വി.ജയകൃഷ്ണന്‍, മീഡിയാ കമ്മിറ്റി കണ്‍വീനര്‍ ടി.കെ.നാരായണന്‍, ഡിവൈഎഫ്‌ഐ നേതാക്കളായ അനീഷ് കുറുമ്പാലം, യതീഷ് വാരിക്കാട്ട്, ഡോ.എ.ആര്‍.ആര്യ എന്നിവര്‍ പത്രസമ്മേളനത്തില്‍പങ്കെടുത്തു.

error: Content is protected !!