മുച്ചിലോട്ട് സ്‌കൂള്‍ വാര്‍ഷികവും അനിത ടീച്ചര്‍ക്ക് യാത്രയയപ്പ് സമ്മേളനവും

കാഞ്ഞങ്ങാട്:-ഹൈടെക് ക്ലാസ് മുറി,ഓണ്‍ലൈന്‍ പഠനത്തിന് മികച്ച പിന്തുണ,കുട്ടികളുടെ പാര്‍ക്ക്,വര്‍ണ്ണ കൂടാരം,ക്ലാസ് ലൈബ്രറി,സൗജന്യ യൂണിഫോം,മേളകളില്‍ മികവ്,കമ്പ്യൂട്ടര്‍ ലാബ്,ജൈവ വൈവിധ്യ ഉദ്യാനം,അധ്യാപക-പൊതുജന പിന്തുണ തുടങ്ങി നിരവധി പ്രത്യേകതകളോടെ 98 -ാം അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്ന കാഞ്ഞങ്ങാട് പട്ടണത്തോട് ചേര്‍ന്ന് ഗ്രാമീണ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കിഴക്കുംകര മുച്ചിലോട്ട് ജീ എല്‍ പി സ്‌കൂളിന്റെ 97- ാം വാര്‍ഷിക ആഘോഷവും 35 വര്‍ഷത്തെ അധ്യാപക ജീവിതത്തിനുശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക എം അനിതയ്ക്കുള്ള യാത്രയയപ്പ് എന്നിവ വിവിധ പരിപാടികളോടെ നടന്നു.സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷത വഹിച്ചു.സിനിമാതാരം ഉണ്ണി രാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയായി.സ്റ്റാഫ് സെക്രട്ടറി വി സുമംഗല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ മീന,ഷീബ ഉമ്മര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം എ ദാമോദരന്‍,വികസന സമിതി ചെയര്‍മാന്‍ കെ വിശ്വനാഥന്‍,മദര്‍ പി ടി എ പ്രസിഡന്റ് കെ സവിത,പൂര്‍വ്വ വിദ്യാര്‍ത്ഥി ഭാരവാഹികളായ വിജയന്‍ ചെരിച്ചല്‍,ചന്ദ്രന്‍ മണലില്‍,വികസന സമിതി അംഗങ്ങളായ എം വി രാഘവന്‍, പി വി ബാലകൃഷ്ണന്‍,ശാന്തി കലാമന്ദിരം പ്രസിഡണ്ട് എം കെ വിജയകുമാര്‍,മെട്രോ ക്ലബ്ബ്‌സെക്രട്ടറി കെ രാകേഷ്,റൈഡേഴ്‌സ് ക്ലബ്ബ്പ്രസിഡണ്ട് പി രഞ്ജിത്ത്,രണധാരക്ലബ്ബ് സെക്രട്ടറി എം വിജേഷ്,റെഡി സ്റ്റാര്‍ കുശവന്‍ കുന്ന് സെക്രട്ടറി കുമാരന്‍ നാലപ്പാടം എന്നിവര്‍ സംസാരിച്ചു.വിരമിക്കുന്ന പ്രധാന അധ്യാപിക എം അനിത,കഴിഞ്ഞ 35 വര്‍ഷക്കാലമായി വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം പാചകം ചെയ്ത് നല്‍കുന്ന രമണി മണലില്‍, കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്ന ഓട്ടോ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ മണലില്‍വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു.സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് രാജീവന്‍ മണലില്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് മുഹമ്മദ് ഫവാസ്‌നന്ദിയും പറഞ്ഞു.മുച്ചിലോട്ട്,നാലപ്പാടം എന്നീ അംഗന്‍വാടികളിലെ കുട്ടികളുടെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും,അധ്യാപകരുടെയും,രക്ഷിതാക്കളുടെയുംവൈവിധ്യമാര്‍ന്ന നിരവധി പരിപാടികളുംഅരങ്ങേറി

error: Content is protected !!